മൊയ്തീനായി വീണ്ടും പ്രിഥ്വിരാജ്

മൊയ്തീന്‍റെയും കാഞ്ചനമാലയുടെയും ഇരുവഴിഞ്ഞിപ്പുഴയുടെയും കഥ  പറഞ്ഞ് കേരളക്കരയുടെ കണ്ണ് നനയിച്ച  ചിത്രം 'എന്ന് നിന്റെ മൊയ്തീന്‍ ' രണ്ടാം ഭാഗം വരുന്നു....

മൊയ്തീനായി വീണ്ടും പ്രിഥ്വിരാജ്

moiyheen

മൊയ്തീന്‍റെയും കാഞ്ചനമാലയുടെയും ഇരുവഴിഞ്ഞിപ്പുഴയുടെയും കഥ  പറഞ്ഞ് കേരളക്കരയുടെ കണ്ണ് നനയിച്ച  ചിത്രം 'എന്ന് നിന്റെ മൊയ്തീന്‍ ' രണ്ടാം ഭാഗം വരുന്നു. പക്ഷെ ആദ്യ ഭാഗത്തിലെ സംവിധായകന്‍ ആര്‍.എസ് വിമല്‍ ആയിരിക്കില്ല രണ്ടാം ഭാഗം സംവിധാനം ചെയ്യുന്നത്. പോയ വര്ഷം പുറത്തിറങ്ങിയ ചിത്രം പ്രേക്ഷകരുടേയും നിരൂപകരുടെയും പ്രശംസ ഒരേപോലെ പിടിച്ചുപറ്റിയിരുന്നു. 

പുതിയ ചിത്രത്തില്‍ ബിപി.മൊയ്തീനായി പ്രിഥ്വിരാജ് തന്നെയാണ് വേഷമിടുന്നത്. ആദ്യ ഭാഗം മൊയ്തീന്‍റെ പ്രണയത്തേപ്പറ്റി പറഞ്ഞപ്പോള്‍ രണ്ടാം ഭാഗം മൊയ്തീന്‍ എന്ന വ്യക്തിയെക്കുറിച്ചും അദ്ദേഹത്തിന്റെ സാമൂഹ്യ സേവനം, കലാപ്രവര്‍ത്തനങ്ങള്‍ എന്നിവയെക്കുറിച്ചുമായിരിക്കും പറയുക എന്നാണു ചിത്രത്തിന്‍റെ അണിയറപ്രവര്‍ത്തകരില്‍ നിന്നും ലഭിക്കുന്ന വിവരം. മൊയ്തീന്‍റെ സഹോദരന്‍ ബി.പി.ബഷീറാണ്  തിരക്കഥ രചിക്കുന്നത്‌ എന്നതാണ് ചിത്രത്തിന്‍റെ മറ്റൊരു സവിശേഷത. 7 കോടി മുതല്‍മുടക്കില്‍ ഒരുങ്ങുന്ന ചിത്രത്തിലെ മറ്റു താരങ്ങളേപ്പറ്റിയുള്ള വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല.