കമലാ സുരയ്യയുടെ കഥ പറയുന്ന ചിത്രത്തില്‍ വിദ്യാ ബാലനോപ്പം പ്രിഥ്വിരാജ്

മണ്മറഞ്ഞ എഴുത്തുകാരി കമലാ സുരയ്യയുടെ ജീവിതത്തെ ആസ്പദമാക്കി കമല്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ പ്രിഥ്വിരാജ്  ഒരു പ്രധാന കഥാപാത്രത്തെ...

കമലാ സുരയ്യയുടെ കഥ പറയുന്ന ചിത്രത്തില്‍ വിദ്യാ ബാലനോപ്പം പ്രിഥ്വിരാജ്

prithvi

മണ്മറഞ്ഞ എഴുത്തുകാരി കമലാ സുരയ്യയുടെ ജീവിതത്തെ ആസ്പദമാക്കി കമല്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ പ്രിഥ്വിരാജ്  ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നതായി വാര്‍ത്തകള്‍. ചിത്രത്തില്‍ കമലാ സുരയ്യയുടെ വേഷം അവതരിപ്പിക്കുന്നത്‌ ദേശീയ പുരസ്കാര ജേതാവായ നടി  വിദ്യ ബാലനാണ്. ഇതിനുമുന്‍പ് പ്രിഥ്വിരാജ്  നായകനായ 'ഉറുമി' എന്ന ചിത്രത്തില്‍ വിദ്യ ബാലന്‍ ഒരു അതിഥി വേഷം അവതരിപ്പിച്ചിട്ടുണ്ട്.

കമലാ സുരയ്യയുടെ വ്യക്തിജീവിതത്തെയും സാഹിത്യലോകത്തെ ഉയര്ച്ചയെയും  ആധാരമാക്കിയാണ് ചിത്രത്തിന്‍റെ തിരക്കഥ  ഒരുങ്ങുന്നത്. മലയാളത്തിലും തമിഴിലുമായി ഒരേസമയം റിലീസ് ചെയ്യുന്ന ദ്വി-ഭാഷാ സിനിമയാകും പുതിയ ചിത്രം എന്നാണ് ചിത്രത്തിന്‍റെ അണിയറപ്രവര്‍ത്തകരില്‍ നിന്നും ലഭ്യമാകുന്ന വിവരം.  ചിത്രത്തിന്‍റെ പേര് ഇതുവരെ നിശ്ചയിച്ചിട്ടില്ല. ഈ വര്ഷം  അവസാനത്തോടുകൂടി സിനിമയുടെ ചിത്രീകരണം ആരംഭിക്കും.