ഉത്തരാഖണ്ഡില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തി

ഡെറാഡൂണ്‍ ∙ ഉത്തരാഖണ്ഡില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തി. രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താനുള്ള കേന്ദ്രസര്‍ക്കാരിന്റെ ശുപാര്‍ശ രാഷ്ട്രപതി...

ഉത്തരാഖണ്ഡില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തി

Harish-Rawat

ഡെറാഡൂണ്‍ ∙ ഉത്തരാഖണ്ഡില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തി. രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താനുള്ള കേന്ദ്രസര്‍ക്കാരിന്റെ ശുപാര്‍ശ രാഷ്ട്രപതി അംഗീകരിക്കുകയായിരുന്നു.  സംസ്ഥാനത്തെ ക്രമസമാധാനനില താറുമാറായതായി ഗവര്‍ണര്‍ കെ.കെ. പോള്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.  ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ഹരീഷ് റാവത്ത്, വിമത കോണ്‍ഗ്രസ് എംഎല്‍എമാരുടെ പിന്തുണ നേടിയെടുക്കാന്‍ കൈക്കൂലി വാഗ്ദാനം ചെയ്യുന്ന ദൃശ്യങ്ങള്‍ വ്യാജമല്ലെന്ന വിവരവും ഗവര്‍ണറുടെ റിപ്പോര്‍ട്ടിലുണ്ടായിരുന്നു. എന്നാല്‍ വീഡിയോ വ്യാജമാണെന്നാണ് റാവത്തിന്റെ വാദം. പണത്തിനായി എം.എല്‍.എമാര്‍ ബിജെപി ക്യാമ്പില്‍ ചേര്‍ന്നിരിക്കുകയാണെന്നും റാവത്ത് ആരോപിക്കുന്നു.


നാളെയാണ് മുഖ്യമന്ത്രി ഹരീഷ് റാവത്തിനു നിയസഭയില്‍ ഭൂരിപക്ഷം തെളിയിക്കേണ്ടിയിരുന്നത്.

ഉത്തരാഖണ്ഡില്‍ ഒമ്പത് വിമത എം.എല്‍.എമാര്‍ കൂറുമാറിയതിനെ തുടര്‍ന്നുണ്ടായ ഭരണപ്രതിസന്ധി ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ കെ.കെ.പോള്‍ കേന്ദ്രത്തിന് കത്തയച്ചിരുന്നു ഇതിനെ തുടര്‍ന്ന് രാഷ്ട്രീയ പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ ശനിയാഴ്ച രാത്രി പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ അടിയന്തിര യോഗം ചേരുകയായിരുന്നു. ഭൂരിപക്ഷം പേരും ഉത്തരാഖണ്ഡില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന അഭിപ്രായമാണു യോഗത്തില്‍ മുന്നോട്ടുവച്ചത്.  ഇതിന്റെ അടിസ്ഥാനത്തില്‍ കേന്ദ്രസര്‍ക്കാര്‍ നിയമോപദേശം തേടി. തുടര്‍ന്നു കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്‍ലി രാഷ്ട്രപതിയുമായി നേരിട്ട് ചര്‍ച്ച നടത്തി.

എഴുപതംഗ ഉത്തരാഖണ്ഡ് നിയമസഭയില്‍ 36 അംഗങ്ങളുമായാണു കോണ്‍ഗ്രസ്സിനു അധികാരത്തിലെത്തിയത് . പുരോഗമന ജനാധിപത്യ സഖ്യത്തിലെ ആറംഗങ്ങളുടെ പിന്തുണയും അവര്‍ക്കുണ്ടായിരുന്നു. ബിജെപിക്ക് 28 അംഗങ്ങളുണ്ട്. ഒന്‍പതുപേര്‍ തങ്ങളോടൊപ്പം വന്നതോടെ ബിജെപിക്കു കേവലഭൂരിപക്ഷം ഉണ്ടെന്നും ഉത്തരാഖണ്ഡില്‍ പുതിയ സര്‍ക്കാര്‍ രൂപീകരിക്കാന്‍ തങ്ങള്‍ക്കു കഴിയുമെന്നുമാണു ബിജെപിയുടെഅവകാശപ്പെടുന്നതിനിടയിലാണ് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയത്.

Read More >>