'സ്ത്രീ ' അവള്‍ കാര്യേഷു മന്ത്രി - കര്‍മ്മേഷു ദാസി..

ലോകത്തിലെ ഏറ്റവും മികച്ച ഗാർഹിക കാര്യസ്ഥൻമാർ,എക്കാലത്തും ഭാരതീയ സ്ത്രീകളായിരുന്നു എന്നു പറയുന്നതിൽ തെറ്റില്ല. ഒരു പക്ഷെ, ഇന്നും അത് അങ്ങനെ...

indian_woman_

ലോകത്തിലെ ഏറ്റവും മികച്ച ഗാർഹിക കാര്യസ്ഥൻമാർ,എക്കാലത്തും ഭാരതീയ സ്ത്രീകളായിരുന്നു എന്നു പറയുന്നതിൽ തെറ്റില്ല. ഒരു പക്ഷെ, ഇന്നും അത് അങ്ങനെ തന്നെയാവാം.സ്ത്രീകൾക്ക്,പ്രാചീന കാലത്ത് സമൂഹത്തിൽ നൽകിയിരുന്ന സ്ഥാനം,പുരുഷൻമാരെക്കാൾ ഒരു പടി താഴെയായിരുന്നു. എന്നാൽ, വേദങ്ങളിൽ അവർ ദേവതമാരായി..

കുടുംബത്തിനോടുള്ള വൈകാരികതയും, ശാരീരികമായ ബലഹീനതകളും, മാനസികമായ അച്ചടക്കവും സ്ത്രീയെ നിര്‍ബന്ധപ്പൂര്‍വ്വം ചില സങ്കൽപ്പങ്ങളില്‍ തളച്ചിട്ടു.


"കാര്യേഷു മന്ത്രി - കര്‍മ്മേഷു ദാസി
രൂപേഷു ലക്ഷ്മി - ക്ഷമയേഷു സാവിത്രി‌
സ്നേഹേഷു മാതേ - ശയനേഷു വേശ്യ
ഷഡ്കര്‍മ്മ നാരി -കുലധര്‍മ്മ പത്നി "

കാര്യനിര്‍വ്വഹണത്തില്‍ മന്ത്രിയെപ്പോലെയും, പ്രവൃത്തിയില്‍ ദാസിയെപ്പോലെയും, സൗന്ദര്യത്തില്‍ മഹാലക്ഷ്മിയെപ്പോലെയും,ക്ഷമയുടെ കാര്യത്തില്‍ ഭൂമിദേവിയെപ്പോലെയും, സ്നേഹത്തില്‍ മാതാവിനെപ്പോലെയും,ശയനം ചെയ്യുമ്പോള്‍ വേശ്യയെപ്പോലെയും ധര്‍മ്മപത്നിയായി സത്കര്‍മ്മങ്ങള്‍ അനുഷ്ഠിക്കണം.

ചുറ്റുമുള്ള ലക്ഷമണ രേഖയിൽ ചിട്ടപ്പെടുത്തിയ സ്ത്രീ ജീവിതങ്ങൾക്ക്, ഇന്നും വലിയ മാറ്റങ്ങൾ ഉണ്ടായിട്ടില്ല. ഇന്ത്യന്‍ ഭരണഘടനയിൽ സ്വാതന്ത്ര്യത്തിന്റെയും,ലിംഗസമത്വത്തിന്റെയും തുല്യ അവകാശങ്ങൾ നൽകിയിട്ടുണ്ട് എങ്കിലും ഉൾനാടൻ ഗ്രാമപ്രദേശങ്ങളിൽ സ്ത്രീ സമൂഹത്തിന് അധികമൊന്നും പരിണാമം സംഭവിച്ചിട്ടില്ല.

കുടുംബാംഗങ്ങൾ ഭക്ഷണം കഴിച്ചതിന് ശേഷം മാത്രം ആഹാരം കഴിക്കുവാൻ താൽപര്യപ്പെടുന്നവരാണ് 30 വയസ്സിന് മുകളിലുള്ള ഇടത്തരക്കാരും നിർധനരുമായ വീട്ടമ്മമാരിൽ അധികവും. ഇത് ഒരു പക്ഷെ ബഹുമാനം കൊണ്ടാകാം അല്ലെങ്കിൽ കുടുംബത്തിനോടുള്ള കരുതൽ കൊണ്ടുമാകാം.വീട്ടുകാർ ഭക്ഷിച്ചതിന്റെ ബാക്കി ഇവർക്ക് എച്ചിലല്ല.സമത്വത്തിന്റെ മുദ്രാവാക്യങ്ങൾ എത്ര ഉച്ചത്തിൽ മുഴങ്ങിയാലും, ഒരു തലമുറയിലെ സ്ത്രീകൾ അത് ആഗ്രഹിക്കുന്നില്ല എന്ന് വേണം പറയാൻ.working women


പുലര്‍ച്ചെ എഴുന്നേറ്റു,കുടുംബത്തിന്നു ഭക്ഷണം ഒരുക്കി, വീട്ടുജോലികള്‍ ക്രമീകരിച്ചു, കുളിച്ചെന്നു വരുത്തി ജോലിക്ക് പായുന്ന സ്ത്രീകളുടെ കാഴ്ച ഇന്ന് പുതുമയല്ല. ജോലി കഴിഞ്ഞു മടങ്ങുമ്പോള്‍ ട്രെയിനില്‍ ഇരുന്നു പച്ചക്കറി അരിഞ്ഞു സമയം ലാഭിക്കുന്ന ഇവര്‍ക്ക്, വീട്ടില്‍ എത്തിയാലും ഉത്തരവാദിത്തങ്ങള്‍ ഏറെയാണ്‌. ഇവര്‍ക്ക് സമത്വത്തെ കുറിച്ചോ സമൂഹത്തിനെ കുറിച്ചോ ആകുലപ്പെടുവാന്‍ സമയം ലഭിക്കുന്നില്ല.

ഒരു വീട്ടമ്മ മാത്രമായി കുട്ടികളുടെ കാര്യവും നോക്കി വീട്ടില്‍ സ്വസ്ഥമായി ഇരിക്കുന്നതിനെയാണ് ഇവരില്‍ പലരും ആഗ്രഹിക്കുന്നത്
.ഒരു പെണ്ണ് നിർബന്ധം പിടിച്ചാൽ പോലും.. ജോലിക്ക് പോകുവാന്‍  വീട്ടിലെ ആണുങ്ങള്‍ സമ്മതം നല്‍കാത്ത  ഒരു കാലത്തെ ഇവരില്‍  ചിലര്‍ ഇപ്പോള്‍ ആഗ്രഹിക്കുന്നു. 
മുന്നോട്ടു നടക്കുവാന്‍  രാജ്യം ആവശ്യപ്പെടുമ്പോള്‍, പിന്നോട്ട് തിരിയുവാന്‍  ഇവരെ പ്രേരിപ്പിക്കുന്നത്  നിലവിലെ ജീവിതത്തോടുള്ള മടുപ്പും നിരാശയുമാണ്.

മികച്ച ശമ്പളവും ഉന്നതമായ പദവിയുമുള്ളവർ പോലും ഇത്തരം ചിന്താഗതികൾ വച്ച് പുലർത്തുന്നത് എന്തു കൊണ്ടായിരിക്കാം? തങ്ങള്‍ രൂപപ്പെടുത്തുന്ന പുതുതലമുറയിലേക്കും അവരറിയാതെ തന്നെ ഇത്തരം അച്ചടക്കങ്ങള്‍ നിവേശിപ്പിക്കപ്പെടുമ്പോള്‍ ഭാരതീയ സ്ത്രീയുടെ സങ്കല്പരൂപങ്ങളില്‍ പ്രത്യക്ഷമാറ്റങ്ങള്‍ സമീപ കാലത്ത് പ്രതീക്ഷിക്കേണ്ടതുമില്ല.career-woman-and-mother


ഗൗരവമേറിയ ചർച്ചകളിൽ പങ്കെടുക്കുവാനും, സ്വന്തമായ അഭിപ്രായങ്ങളെ സൃഷ്ടിക്കുവാനും വിദ്യാഭ്യാസം നേടിയ ഭൂരിപക്ഷം സ്ത്രീകൾക്ക് ഇന്നും കഴിയുന്നില്ല. നിലകണ്ണാടിയിൽ കാണുന്ന സ്വന്തം പ്രതിരൂപത്തിന്റെ മഹത്വം അവർ തിരിച്ചറിയുന്നില്ലായെന്ന് സാരം.

അക്ഷരങ്ങൾ കൂട്ടി ചേർത്ത് എഴുതുന്നതിനെ സമ്പൂർണ്ണ സാക്ഷരതയായി കണക്കാക്കാതെ, മൂല്യമുള്ള വിദ്യാഭ്യാസം സമൂഹത്തിൽ ലഭ്യമാകണം.
"ഒരു വിദ്യാർത്ഥി, ഒരു അദ്ധ്യാപിക, ഒരു പുസ്തകം... ഒപ്പം ഒരു പേനയും. ഇവയ്ക്ക് ലോകത്തെ മാറ്റുവാൻ കഴിയും" മലാല യൂസഫ്സായി എന്ന പെൺ ശബ്ദമാണിത്.വിദ്യാഭ്യാസം ചിന്താഗതികളെ രൂപപ്പെടുത്തുന്നു, അങ്ങനെ ജീവിതങ്ങളെയും.

സമൂഹത്തിന്റെ എല്ലാ മുഖ്യധാരകളിലും ഇന്ന് സ്ത്രീ സാന്നിദ്ധ്യമുണ്ടെങ്കിലും, അത് വനിതാ ജനസംഖ്യയുടെ ചെറിയ ഒരു ശതമാനം മാത്രമായി ചുരുങ്ങിയിരിക്കുന്നു. രാജ്യത്തിന്റെ ആരോഗ്യ- വിദ്യാഭ്യാസ-സാംസ്കാരിക-രാഷ്ട്രീയ-ഭരണ മേഖലകളിൽ ഇനിയുമേറെ സാരഥ്യം വഹിക്കുവാൻ സ്ത്രീകൾക്ക് കഴിയണം. അവിടെ സംവരണത്തിലുപരിയായ കാഴ്ചപ്പാടുകൾ സമൂഹത്തിനുണ്ടാവേണ്ടതുമുണ്ട്.

സ്ത്രീകൾക്കെതിരെ റിപ്പോർട്ട് ചെയ്യപ്പെട്ട അതിക്രമങ്ങളിൽ അധികവും ശാരീരികമായ ആക്രമണങ്ങളാണ്. ഗാർഹിക പീഢനം, ലൈംഗീക പീഡനം, ആസിഡ് അറ്റാക്ക് എന്നിവ വർദ്ധിക്കുന്നത് നിസ്സാരമായി കാണുവാൻ കഴിയുന്നതല്ല. 'ഇല ചെന്നു മുള്ളിൽ വീണാലും മുള്ള് ചെന്ന് ഇലയിൽ വീണാലും കേട് ഇലയ്ക്ക് തന്നെ' എന്ന പഴഞ്ചോല്ല് കൂടി മേമ്പോടിയാകുമ്പോൾ സമത്വത്തെ അവകാശപ്പെടുവാൻ സ്ത്രീകൾ മടിക്കുന്നു.ശാരീരികമായ ആത്മവിശ്വാസം നിർബന്ധമായും സ്ത്രീകൾക്ക് ലഭ്യമായെങ്കിൽ മാത്രമെ, മനസ്സിന്റെ നാലു ചുവരുകൾക്ക് പുറത്തേയ്ക്ക് അവർ നോക്കുവാൻ കൂടി ശ്രമിക്കുകയുള്ളൂ.

Paintings of rural indian women - Oil painting (4)

ഇവ ചിലതു മാത്രം.. നിയമങ്ങളും നിയന്ത്രണങ്ങളും സൃഷ്ടിച്ചത് നമ്മളായിരിക്കെ,അവയെ മാറ്റുവാനും കാലാനുസൃതമായി പുതിയവ നിര്‍മ്മിക്കുവാനും നമ്മുക്ക് കഴിയണം...

Read More >>