'പ്രേമം' തമിഴ്നാട്ടില്‍ റീ-റിലീസ് ചെയ്യുന്നു

കേരളത്തിലും തമിഴ്നാട്ടിലും കളക്ഷന്‍ റെക്കോര്ഡുകള്‍ ഭേദിച്ച  സൂപ്പര്‍ഹിറ്റ് ചലച്ചിത്രം 'പ്രേമം' തമിഴ്നാട്ടില്‍ ഒരിക്കല്‍ കൂടി റിലീസ് ചെയ്യുന്നു.  250...

prem'

കേരളത്തിലും തമിഴ്നാട്ടിലും കളക്ഷന്‍ റെക്കോര്ഡുകള്‍ ഭേദിച്ച  സൂപ്പര്‍ഹിറ്റ് ചലച്ചിത്രം 'പ്രേമം' തമിഴ്നാട്ടില്‍ ഒരിക്കല്‍ കൂടി റിലീസ് ചെയ്യുന്നു.  250 ദിവസം തമിഴ്നാട് തീയറ്ററുകളില്‍ പ്രദര്‍ശിപ്പിച്ച  പ്രേമം ഇപ്പോള്‍ പ്രേക്ഷകരുടെ അഭ്യര്‍ത്ഥനപ്രകാരമാണ് അവിടുത്തെ തീയറ്ററുകളില്‍ മാര്‍ച്ച്‌ 18ന് റീ -റിലീസ് ചെയ്യുന്നത്. അല്‍ഫോന്‍സ്‌ പുത്രന്‍ സംവിധാനം ചെയ്ത് നിവിന്‍ പോളി, സായി പല്ലവി, അനുപമ പരമേശ്വരന്‍ എന്നിവര്‍ അഭിനയിച്ച ചിത്രം ഒട്ടുമിക്ക തെന്നിന്ത്യന്‍ ഭാഷകളിലേക്കും റീ-മേക്ക് ചെയ്യപ്പെടുന്നുണ്ട്. 'പ്രേമം' തമിഴില്‍ പ്രദര്‍ശനതിനെത്തിച്ച  റാം മുത്തുചരന്‍ സിനിമാസ്  ആണ് ചിത്രം റീ-റിലീസ് ചെയ്യുന്ന വിവരം ട്വിറ്റെറിലൂടെ അറിയിച്ചത്. ഇങ്ങനെ മറ്റൊരു ഭാഷയില്‍ റീ-റിലീസ് ചെയ്യുന്ന ആദ്യ മലയാള ചിത്രം എന്ന റെക്കോര്ഡ് കൂടി സ്വന്തമാക്കിയിരിക്കുകയാണ് പ്രേമം.