പ്രീതി സിന്റ വിവാഹിതയായതായി റിപ്പോര്‍ട്ട്‌

മുംബൈ: ബോളിവുഡ് അഭിനേത്രി പ്രീതി സിന്റ വിവാഹിതയായതായി റിപ്പോര്‍ട്ട്. ഫിലിം ഫെയര്‍ മാഗസീനാണ് ലോസ് ആഞ്ചലസില്‍ നടന്ന സ്വകാര്യ ചടങ്ങില്‍ വച്ചു പ്രീതി...

പ്രീതി സിന്റ വിവാഹിതയായതായി റിപ്പോര്‍ട്ട്‌

preethi

മുംബൈ: ബോളിവുഡ് അഭിനേത്രി പ്രീതി സിന്റ വിവാഹിതയായതായി റിപ്പോര്‍ട്ട്. ഫിലിം ഫെയര്‍ മാഗസീനാണ് ലോസ് ആഞ്ചലസില്‍ നടന്ന സ്വകാര്യ ചടങ്ങില്‍ വച്ചു പ്രീതി അടുത്ത സുഹൃത്തുകൂടിയായ ജീന്‍ ഗുഡ്ഇനഫിന് വരണമാല്യം ചാര്‍ത്തി എന്ന വാര്‍ത്ത പുറത്തു വിട്ടിരിക്കുന്നത്.

അമേരിക്കയിലെ അറിയപ്പെടുന്ന സാമ്പത്തിക വിദഗ്തരില്‍ ഒരാളാണ് ജീന്‍. മാര്‍ഷല്‍ സ്കൂള്‍ ഓഫ് ബിസിനസ്സില്‍ നിന്നും ബിരുദം കരസ്ഥമാക്കിയ ജീന്‍ എന്‍ലൈന്‍ എനര്‍ജി എന്ന സ്വകാര്യ അമേരിക്കന്‍ കമ്പനിയുടെ സാമ്പത്തിക വിഭാഗം വൈസ് പ്രസിഡന്റാണ്.

അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രം പങ്കെടുത്ത ചടങ്ങിലായിരുന്നുവെന്നും മാധ്യമങ്ങളെ പൂര്‍ണമായും ഒഴിവാക്കി കൊണ്ട് രഹസ്യമായിയാണ് വിവാഹം നടന്നത് എന്നും മാഗസീന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.