വേനൽച്ചൂടിൽ ശരീരം പൊള്ളുമ്പോള്‍

ചൂട് സഹിക്കുവാനാകാതെ നെട്ടോട്ടമോടുകയാണ് കേരളം. സൂര്യാഘാതത്തിന്റെ മുന്നറിയിപ്പുകൾ സർക്കാർ നൽകുന്നുണ്ട്.എങ്കിലും, പകൽ കഴിച്ചുകൂട്ടുന്നതിന്റെ...

വേനൽച്ചൂടിൽ ശരീരം പൊള്ളുമ്പോള്‍

sun-650x433
ചൂട് സഹിക്കുവാനാകാതെ നെട്ടോട്ടമോടുകയാണ് കേരളം. സൂര്യാഘാതത്തിന്റെ മുന്നറിയിപ്പുകൾ സർക്കാർ നൽകുന്നുണ്ട്.എങ്കിലും, പകൽ കഴിച്ചുകൂട്ടുന്നതിന്റെ ദുരിതത്തിലാണ് കേരള ജനത. കറണ്ടു പോയാൽ, വീട്ടിൽ ഇരിക്കുവാൻ പോലുമാകാത്ത അവസ്ഥയിൽ പൊരിഞ്ഞ വെയിലത്ത് പണി എടുക്കുന്നവരുടെ കാര്യമാണ് ഏറ്റവും ദുരിതം.

സൂര്യതാപമേറ്റ് ശരീരകോശങ്ങൾ നശിക്കുന്നതാണ് സൂര്യാഘാതം. അതികഠിനമായ വേദനയും,അസഹനീയമായ ചൊറിച്ചിലും ആണ് സൂര്യാഘതത്തിന്റെ സമ്മാനങ്ങള്‍. ശരിയായ പരിചരണം ലഭിച്ചില്ലായെങ്കിൽ മരണംപോലും സംഭവിക്കാം.


വേനൽ ചൂടിൽ കൈകൊള്ളേണ്ടതായ ചില ഒരുക്കങ്ങൾ:

ധാരാളം വെള്ളം കുടിക്കുക

Sunburn-Step-5-Version-3ധാരാളം വെള്ളം കുടിക്കുക എന്നതാണ് മുഖ്യമായ പോംവഴി. അന്തരീക്ഷ താപത്തിൽ ഉണ്ടാവുന്ന ഉയർച്ച ശരീരത്തിന്റെ ജലാംശത്തെ കുറയ്ക്കും. തിളപ്പിച്ചാറിയ വെള്ളം ധാരാളമായി ഉപയോഗിക്കുക. ഒരോ മണിക്കൂർ ഇടവിട്ട് കുറഞ്ഞത് 2 ഗ്ലാസ്സ് വെള്ളമെങ്കിലും പകൽ കുടിക്കണം. പുറത്തു പോകുമ്പോൾ നിർബന്ധമായും ആവശ്യത്തിന് വെള്ളം കരുതണം.

ശരീരം ഇടയ്ക്കിടെ തണുപ്പിക്കുക:

കഠിനമായ ചൂട് അനുഭവപ്പെടുമ്പോൾ സാധിക്കുമെങ്കിൽ ദേഹം തണുക്കുവോളം ശുദ്ധജലത്തിൽ കുളിക്കുക. ജോലിക്ക് പോകുന്നവർക്ക് ഇതു സാധ്യമല്ലെങ്കിൽ, ഒരു ചെറിയ തുണി നനച്ചു ,സൂര്യകിരണം നേരിട്ടു വീഴുന്ന ശരീരഭാഗങ്ങൾ തുടയ്ക്കുക. ഇത് ചർമ്മത്തിന് ഊർജ്ജസ്വലത പകരുകയും ചെയ്യും. ശരീരം എപ്പോഴും വൃത്തിയായി സൂക്ഷിക്കണം. അഴുക്ക് അടിഞ്ഞുകൂടിയാൽ ചർമ്മത്തിന് ശ്വസിക്കുവാൻ സാധിക്കുകയില്ല.

കോട്ടൺ വസ്ത്രങ്ങൾ ഉപയോഗിക്കുക :

Sunburn-Step-6-Version-3വേനലിനെ നേരിടാനുള്ള ഏറ്റവും നല്ല പോംവഴി ശരിയായ വസ്ത്രധാരണം കൂടിയാണ്. ഇളം നിറങ്ങളുള്ള കോട്ടൺ വസ്ത്രങ്ങൾ ഉപയോഗിക്കണം.അധികം ഇറുക്കമുള്ള വസ്ത്രങ്ങൾ വേണ്ട. ശരീരത്തിന് ആവശ്യമായ വായുസഞ്ചാരം ലഭിക്കുന്നതിനാണിത്. കടുംനിറത്തിൽ ഉള്ള വസ്ത്രങ്ങൾ ചൂടു കൂടുതൽ വലിച്ചെടുക്കും.

ആഹാര രീതിയിലെ ക്രമീകരണം:

ആഹാരത്തിൽ പച്ചക്കറികളും, ഫലവർഗ്ഗങ്ങളും ധാരാളമായി ഉൾപ്പെടുത്തുക നോൺ-വെജ് ആഹാരം കഴിയുമെങ്കിൽ കുറയ്ക്കുക. നാട്ടിൻപ്പുറങ്ങളിൽ ഈ സമയത്ത് സുലമായ നാടൻ പഴവർഗ്ഗങ്ങൾ വേണം ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ. ചാമ്പക്കയും, പേരയ്ക്കയുമൊന്നും ഇനി അവഗണിക്കരുതെന്ന് ചുരുക്കം.

ക്രീമുകളുടെ ഉപയോഗം കുറയ്ക്കുക:

ശരീരത്തിന്റെ സ്വഭാവികത നിലനിർത്തുന്ന രീതികളല്ലാതെയുള്ളത് ഒഴിവാക്കണം. അധികം ക്രീമുകളോ, പെർഫ്യൂമുകളോ വേണ്ട. അത്യാവശ്യത്തിന് സൺ സ്ക്രീൻ ക്രീമുകളല്ലാതെ മെയ്ക്കപ്പ് വസ്തുക്കൾ ഒഴിവാക്കണം.
കറ്റാർവാഴയുടെ നീര് ഉപയോഗിക്കുന്നത് പ്രയോജനം ചെയ്യും. ശരീരത്തിൽ എണ്ണമയം കൂടുന്നത് വേനലിൽ ഗുണകരമല്ല.

പ്രകൃതിയുടെ മാറ്റത്തിനനുസരിച്ച് മാനസികമായും തയ്യാറെടുക്കേണ്ടതുണ്ട്.സൂര്യാഘാതം ഏറ്റാല്‍ സ്വയം ചികിത്സിക്കുവാന്‍ നില്‍ക്കാതെ,ശരിയായ വൈദ്യ സഹായം വേഗത്തില്‍ തേടണം.

Story by