വനിതാ പൈലറ്റുമാര്‍ക്ക് 4 വര്‍ഷത്തേക്ക് ഗര്‍ഭധാരണം പാടില്ല: ഇന്ത്യന്‍ വ്യോമസേന

യുദ്ധവിമാനങ്ങൾ പറത്താൻ പരിശീലനം നേടിയ  ഇന്ത്യയിലെ ആദ്യത്തെ 3 വനിതാ പൈലറ്റുമാരെക്കുറിച്ചുള്ള വാര്‍ത്തകള്‍ ഏവരും അഭിമാനത്തോടെയാണ് കണ്ടത്. എന്നാല്‍...

വനിതാ പൈലറ്റുമാര്‍ക്ക് 4 വര്‍ഷത്തേക്ക് ഗര്‍ഭധാരണം പാടില്ല: ഇന്ത്യന്‍ വ്യോമസേന

iaf women pilotsയുദ്ധവിമാനങ്ങൾ പറത്താൻ പരിശീലനം നേടിയ  ഇന്ത്യയിലെ ആദ്യത്തെ 3 വനിതാ പൈലറ്റുമാരെക്കുറിച്ചുള്ള വാര്‍ത്തകള്‍ ഏവരും അഭിമാനത്തോടെയാണ് കണ്ടത്. എന്നാല്‍ ഇതിനായി അവര്‍ അനുഭവിക്കേണ്ടി വന്നതും ഇനി അനുഭവിക്കേണ്ടതുമായ മാനസികവും ശാരീരികവുമായ സമ്മര്‍ദ്ദങ്ങള്‍ അധികം ആര്‍ക്കും അറിയില്ല. ഇവിടെയാണ്‌ വനിതാ പൈലറ്റുമാര്‍ക്കായുള്ള  ഇന്ത്യൻ എയർഫോഴ്സിന്‍റെ പുതിയ ഉത്തരവ് ശ്രദ്ധേയമാകുന്നത്.

പരിശീലനം പൂർത്തിയാക്കി ജൂണിൽ വ്യോമസേനയിൽ കമ്മീഷൻ ചെയ്യാനൊരുങ്ങുന്ന ഭാവന കാന്ത്, മോഹന സിങ്, ആവണി ചതുര്‍വേദി എന്നിവര്‍ വരുന്ന 4 കൊല്ലത്തേക്ക് ഗര്‍ഭം ധരിക്കാന്‍ പാടില്ല എന്നാണ് വ്യോമസേനയുടെ ഉത്തരവ്.  പരിശീലനകാലത്തിനിടയിൽ ഗർഭിണിയായാൽ പരിശീലനം പാതിവഴിയിൽ മുടങ്ങുമെന്നും അങ്ങനെ സംഭവിക്കാതിരിക്കാനാണ് ഇത്തരമൊരു ഉത്തരവിറക്കുന്നതെന്നുമാണ് വ്യോമസേന വൈസ് എയർമാർഷൽ ബി എസ് ധനോവ മാധ്യമങ്ങൾക്ക് നൽകിയ വിശദീകരണത്തിൽ പറയുന്നത്.


പരിശീലനത്തിനായി സ്വമേധയാ സന്നദ്ധരായി എത്തിയ ഇവര്‍ക്ക് 5 വർഷം നീണ്ടു നിൽക്കുന്ന തുടർച്ചയായ പരിശീലനത്തിൽ പങ്കെടുത്താൽ മാത്രമേ യുദ്ധമുന്നണിയിലേക്ക് പോകാൻ സാധിക്കുകയുള്ളൂ. ലോകത്തെ എല്ലാ വ്യോമസേനകളിലും ജോലി ചെയ്യുന്ന വനിതകള്‍ക്കും ഇങ്ങനെ ഒരു ഉത്തരവ് നല്‍കാറുണ്ട്. ഇതിനെ ഒരു നിർദേശമായി മാത്രം കണക്കിലെടുത്താൽ മതിയെന്നും ഗർഭധാരണത്തിനുള്ള നിരോധനമായി വ്യാഖ്യാനിക്കേണ്ടതില്ലെന്നും എയർമാർഷൽ ടാണ്ഠണ്‍ പറഞ്ഞു.

Read More >>