സോളാര്‍ കമ്മീഷനെതിരായ പരാമര്‍ശം: ഖേദം പ്രകടിപ്പിച്ച് പിപി തങ്കച്ചന്‍

തിരുവനന്തപുരം: സോളാര്‍ കമ്മീഷനെതിരായ പരാമര്‍ശത്തില്‍ യുഡിഎഫ് കണ്‍വീനര്‍ പിപി തങ്കച്ചന്‍ ഖേദം പ്രകടിപ്പിച്ചു. തെറ്റായ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരാ...

സോളാര്‍ കമ്മീഷനെതിരായ പരാമര്‍ശം: ഖേദം പ്രകടിപ്പിച്ച് പിപി തങ്കച്ചന്‍

thankachan

തിരുവനന്തപുരം: സോളാര്‍ കമ്മീഷനെതിരായ പരാമര്‍ശത്തില്‍ യുഡിഎഫ് കണ്‍വീനര്‍ പിപി തങ്കച്ചന്‍ ഖേദം പ്രകടിപ്പിച്ചു. തെറ്റായ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരാമര്‍ശം നടത്തിയത്. സംഭവത്തില്‍ ദുഃഖമുണ്ടെന്നും കമ്മീഷനെ വ്യക്തിപരമായി അപമാനിച്ചിട്ടില്ലെന്നും തങ്കച്ചന്‍ പറഞ്ഞു.

സോളാര്‍ കമ്മീഷന്‍ പരിധി ലംഘിക്കുന്നുവെന്നായിരുന്നു തങ്കച്ചന്റെ പരാമര്‍ശം. ഇതിനെ തുടര്‍ന്ന്  തങ്കച്ചനും സംസ്ഥാന സര്‍ക്കാരിനും എതിരെ കമ്മീഷന്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് കൂടുതല്‍ സീറ്റില്‍ മത്സരിക്കുമെന്ന് തങ്കച്ചന്‍ വ്യക്തമാക്കി. സിറ്റിങ് സീറ്റുകള്‍ അതാത് കക്ഷികള്‍ക്ക് നല്‍കാന്‍ പൊതു ധാരണയായിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

Read More >>