ബിജെപിയില്‍ റിബല്‍ ഭീഷണി മുഴക്കി പി.പി മുകുന്ദന്‍

തിരുവനന്തപുരം: ബി.ജെ.പിക്കു വിജയസാധ്യതയുള്ള നേമത്തോ വട്ടിയൂര്‍ക്കാവിലോ റിബല്‍ സ്‌ഥാനാര്‍ഥിയാകുമെന്നു മുന്‍ നേതാവ്‌ പി.പി. മുകുന്ദന്റെ വെല്ലുവിളി.  സ...

ബിജെപിയില്‍ റിബല്‍ ഭീഷണി മുഴക്കി പി.പി മുകുന്ദന്‍

pp-mukundan

തിരുവനന്തപുരം: ബി.ജെ.പിക്കു വിജയസാധ്യതയുള്ള നേമത്തോ വട്ടിയൂര്‍ക്കാവിലോ റിബല്‍ സ്‌ഥാനാര്‍ഥിയാകുമെന്നു മുന്‍ നേതാവ്‌ പി.പി. മുകുന്ദന്റെ വെല്ലുവിളി.  സമ്മര്‍ദമുണ്ടാക്കി തിരികെ വരാനുള്ള തന്ത്രമായാണ്‌ ബി.ജെ.പി. നേതൃത്വം മുകുന്ദന്‍റെ ഈ വെല്ലുവിളിയെ കാണുന്നത്.

കുമ്മനം രാജശേഖരന്‍ അധ്യക്ഷനായി സ്‌ഥാനമേറ്റെടുത്തതു മുതല്‍ മുന്‍ ഓര്‍ഗനൈസിങ്‌ സെക്രട്ടറി പി.പി. മുകുന്ദന്റെയും മുന്‍ സംസ്‌ഥാന അധ്യക്ഷന്‍ കെ. രാമന്‍പിള്ളയുടെയും പാര്‍ട്ടി പ്രവേശനം സംബന്ധിച്ച്‌ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഇതു സംബന്ധിച്ച്‌ കൂടുതല്‍ ചര്‍ച്ച നടക്കാത്തതാണു മുകുന്ദനെ ചൊടിപ്പിച്ചിരിക്കുന്നത്‌.


നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ കടന്നുവന്നതോടെയാണ്‌ ഇരുവരുടെയും പാര്‍ട്ടി പ്രവേശനം സംബന്ധിച്ച ചര്‍ച്ചകള്‍ തല്‍ക്കാലം നിലച്ചത്‌. ഇതു മനസിലാക്കാതെയുള്ള മുകുന്ദന്റെ പ്രതികരണം പ്രതിഷേധത്തിനു കാരണമായിട്ടുണ്ട്‌. മുന്‍ സംസ്‌ഥാന പ്രസിഡന്റ്‌ വി. മുരളീധരന്‍ അടക്കമുള്ളവര്‍ക്ക്‌ താന്‍ പാര്‍ട്ടിയില്‍ വരുന്നതിനോട്‌ എതിര്‍പ്പുണ്ടെന്നു മുകുന്ദന്‍ നേരത്തേ ആരോപിച്ചിരുന്നു. പാര്‍ട്ടിയില്‍ നിന്നു വിട്ടുപോയ മുതിര്‍ന്ന നേതാക്കള്‍ മിസ്‌ഡ്‌ കോള്‍ അടിച്ച്‌ മെമ്പര്‍ഷിപ്‌ എടുത്തോട്ടേയെന്ന മുരളീധരന്റെ പ്രസ്‌താവന ഏറെ വിവാദമുണ്ടാക്കിയിരുന്നു.

Read More >>