സെബാസ്റ്റ്യന്‍ പോളിനും ദിനേശ് മണിക്കുമെതിരെ പോസ്റ്റര്‍

കൊച്ചി:  എറണാകുളത്ത് സ്ഥാനാര്‍ഥികളെ കുറിച്ചുള്ള വിവാദങ്ങള്‍ അവസാനിക്കുന്നില്ല. നീണ്ട ചര്‍ച്ചകളും തര്‍ക്കങ്ങള്‍ക്കും ആശയക്കുഴപ്പങ്ങള്‍ക്കുമൊക്കെ ശേഷം സ...

സെബാസ്റ്റ്യന്‍ പോളിനും ദിനേശ് മണിക്കുമെതിരെ പോസ്റ്റര്‍

sebastian

കൊച്ചി:  എറണാകുളത്ത് സ്ഥാനാര്‍ഥികളെ കുറിച്ചുള്ള വിവാദങ്ങള്‍ അവസാനിക്കുന്നില്ല. നീണ്ട ചര്‍ച്ചകളും തര്‍ക്കങ്ങള്‍ക്കും ആശയക്കുഴപ്പങ്ങള്‍ക്കുമൊക്കെ ശേഷം സിപിഐ(എം) സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചുവെങ്കിലും പ്രതിഷേധങ്ങള്‍ ഇതുവരെ അവസാനിച്ചിട്ടില്ല.

തൃക്കാക്കരയില്‍ സ്ഥാനാര്‍ഥിയായി നിര്‍ദേശിച്ചിരിക്കുന്ന സെബാസ്റ്റ്യന്‍ പോളിനും തൃപ്പൂണിത്തുറയിലേക്ക് പട്ടികയില്‍ ഉള്‍പ്പെടുത്തിയ സി.എം ദിനേശ് മണിക്കുമെതിരെ കഴിഞ്ഞ ദിവസം വ്യാപകമായി പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു.

സെബാസ്റ്റിയന്‍ പോളിനെ സ്ഥാനാര്‍ഥിയാക്കിയത് ചാക്ക് രാധാകൃഷ്ണനും ഇ.പി ജയരാജനുമാണെന്നാണ് 'പോസ്റ്റര്‍' ആരോപണം.

തൃപ്പൂണിത്തുറയില്‍ ദിനേശ്മണിയെ സ്ഥാനാര്‍ഥിയാക്കരുതെന്ന് ആവശ്യപ്പെടുന്ന പോസ്റ്ററുകളില്‍ ദിനേശ് മണി അഴിമതിക്കാരനാണെന്നും പറയുന്നു.

ഇതേ ആരോപണങ്ങളുമായി തൃക്കാക്കരയിലും തൃപ്പൂണിത്തുറയിലും ലഘുലേഖകളും കണ്ടെത്തിയിട്ടുണ്ട്.

Read More >>