നടന്‍ സിദ്ധിഖ് തിരഞ്ഞെടുപ്പില്‍ നില്‍ക്കുന്നതിനെതിരെ അരൂരില്‍ പോസ്റ്റര്‍

അരൂര്‍: നടന്‍ സിദ്ധിഖ് തിരഞ്ഞെടുപ്പില്‍ നില്‍ക്കുന്നതിനെതിരെ ആലപ്പുഴ ജില്ലയിലെ അരൂർ മ‍‍ണ്ഡലത്തിൽ പോസ്റ്ററുകൾ. സിദ്ധിഖിനെ സ്ഥാനാർഥിയാക്കാൻ കോൺഗ്രസ്...

നടന്‍ സിദ്ധിഖ് തിരഞ്ഞെടുപ്പില്‍ നില്‍ക്കുന്നതിനെതിരെ അരൂരില്‍ പോസ്റ്റര്‍

siddique electionഅരൂര്‍: നടന്‍ സിദ്ധിഖ് തിരഞ്ഞെടുപ്പില്‍ നില്‍ക്കുന്നതിനെതിരെ ആലപ്പുഴ ജില്ലയിലെ അരൂർ മ‍‍ണ്ഡലത്തിൽ പോസ്റ്ററുകൾ. സിദ്ധിഖിനെ സ്ഥാനാർഥിയാക്കാൻ കോൺഗ്രസ് നീക്കം നടത്തുന്നു എന്ന വാർത്ത വന്നതിന് പിന്നാലെയാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. സിനിമാക്കാരെ സിനിമയിലേയ്ക്ക് അയക്കുക എന്നാണ് പോസ്റ്ററില്‍ പറഞ്ഞിരിക്കുന്നത്.

അരൂർ മണ്ഡലത്തിലെ ചന്തിരൂർ, കുത്തിയതോട്, തുറവൂർ, പള്ളിപ്പറം എന്നീ പ്രദേശങ്ങളിലാണ് പോസ്റ്ററുകൾ ഒട്ടിച്ചിട്ടുള്ളത്. പൗരസമിതിയുടെ പേരില്‍ പതിച്ചിരിക്കുന്ന പോസ്റ്ററുകളില്‍ ‘സിനിമാക്കാരെ സിനിമയിലേയ്ക്ക് അയയ്ക്കുക’, ‘സിദ്ധിഖ് ഗോ ബാക്ക്’, ‘അരൂരിലുള്ളവർ അരൂരിൽ മൽസരിക്കട്ടെ’ എന്നീ വാക്യങ്ങളാണ് ഉള്ളത്. തുറവൂരിൽ കെപിസിസി സെക്രട്ടറി അബ്ദൾ ഗഫൂർ ഹാജിയുടെ വീടിനുചുറ്റും പോസ്റ്ററുകള്‍ പതിച്ചിട്ടുണ്ട്.

അതേസമയം, സിദ്ധിഖുമായി കെപിസിസി നേതൃത്വം ചർച്ച നടത്തിയെന്ന വാർത്ത ആലപ്പുഴ ഡിസിസി പ്രസിഡന്റ് എഎ ഷുക്കൂർ നിഷേധിച്ചിരുന്നുവെങ്കിലും കെപിസിസി അധ്യക്ഷൻ വിഎം സുധീരൻ ഈ പ്രസ്താവനയിൽ അതൃപ്തി രേഖപ്പെടുത്തി. ഇത് സ്ഥാനാർഥി നിർണ്ണയവുമായി ബന്ധപ്പെട്ട് കോൺഗ്രസിൽ തർക്കമുണ്ടെന്ന സൂചനകള്‍ ശരി വയ്ക്കുകയാണ്. ഇതിനു പിന്നാലെയാണ് സിദ്ധിഖിനെതിരായ പോസ്റ്റർ പ്രചാരണം.