മുസ്ലീങ്ങളടക്കമുള്ള അഭയാര്‍ത്ഥികളുടെ കാല്‍ ചുംബിച്ച് മാര്‍പ്പാപ്പ

കുടിയേറ്റ വിരുദ്ധതയ്‌ക്കെതിരെയും മുസ്ലീം വിരുദ്ധതയ്‌ക്കെതിരെയും ശക്തമായ മറുപടി നല്‍കി പോപ് ഫ്രാന്‍സിസ് മാര്‍പ്പാപ്പ. പെസഹ വ്യാഴമായ ഇന്നലെ...

മുസ്ലീങ്ങളടക്കമുള്ള അഭയാര്‍ത്ഥികളുടെ കാല്‍ ചുംബിച്ച് മാര്‍പ്പാപ്പ

pop

കുടിയേറ്റ വിരുദ്ധതയ്‌ക്കെതിരെയും മുസ്ലീം വിരുദ്ധതയ്‌ക്കെതിരെയും ശക്തമായ മറുപടി നല്‍കി പോപ് ഫ്രാന്‍സിസ് മാര്‍പ്പാപ്പ. പെസഹ വ്യാഴമായ ഇന്നലെ മാര്‍പ്പാപ്പ ക്രൈസ്തവരല്ലാത്ത അഭയാര്‍ത്ഥികള്‍ക്കൊപ്പം സമയം ചെലവഴിച്ചു.

മുസ്ലീം, ഓര്‍ത്തഡോക്‌സ്, ഹിന്ദു, കത്തോലിക് അഭയാര്‍ത്ഥികളെ സന്ദര്‍ശിച്ച മാര്‍പ്പാപ്പ അവരുടെ കാല്‍ കഴുകി ചുംബിച്ചു. റോമിന് പുറത്തുള്ള കാസില്‍നുവോ ഡി പോര്‍ട്ടോയിലെ അഭയാര്‍ത്ഥി കാമ്പിലെത്തിയ മാര്‍പ്പാപ്പ ഈസ്റ്റര്‍ വാരത്തിലെ പാദശുശ്രൂഷ ചടങ്ങുകളില്‍ അഭയാര്‍ത്ഥികളേയും പങ്കാളികളാക്കിയത്.


സ്ത്രീകളെ കാല്‍കഴുകല്‍ ചടങ്ങില്‍ പങ്കാളികളാക്കിക്കൊണ്ടുള്ള തീരുമാനത്തിലൂടെ നേരത്തേ മാര്‍പ്പാപ്പ ശ്രദ്ധിക്കപ്പെട്ടിരുന്നു. ആദ്യമായാണ് കാല്‍ കഴുകല്‍ ശുശ്രൂഷയില്‍ സ്ത്രീകളെ ഉള്‍പ്പെടുത്തുന്നത്. നാല് സ്ത്രീകളുടേയും എട്ട് പുരുഷന്മാരുടേയും കാല്‍കഴുകല്‍ ചടങ്ങ് മാര്‍പ്പാപ്പ നിര്‍വഹിച്ചു.

ലോകമെമ്പാടും ശക്തിപ്പെട്ടുകൊണ്ടിരിക്കുന്ന മുസ്ലീംവിരുദ്ധതയ്‌ക്കെതിരെയുള്ള ശക്തമായ താക്കീതാണ് മാര്‍പ്പാപ്പയുടെ പാദശുശ്രൂഷ. ശിഷ്യന്മാരുടെ കാലുകള്‍ കഴുകി വിനയത്തിന്റെ മാതൃകയായ യേശുവിന്റെ സ്മരണയില്‍ നിന്നാണ് ആരാധനാലയങ്ങളില്‍ കാല്‍കഴുകള്‍ ശുശ്രൂഷ നടക്കുന്നത്. യേശു 12 ശിഷ്യന്‍മാരുടെ പാദങ്ങള്‍ കഴുകിയതിനെ അനുസ്മരിച്ച് വൈദീകര്‍ 12 വിശ്വാസികളുടെ കാല്‍കഴുകി ചുംബിക്കും.

മാര്‍പ്പാപ്പയുടെ പ്രവര്‍ത്തി പിന്തുടര്‍ന്ന് കേരളത്തില്‍ സീറോ മലബാര്‍ സഭയ്ക്ക് കീഴിലുള്ള തൃക്കാക്കരയിലെ ബ്ലസ്ഡ് സാറമല്‍ ചര്‍ച്ചില്‍ സ്ത്രീകളുടെ കാലുകള്‍ കഴുകി.

Story by
Read More >>