ഹൈദരാബാദ് യൂണിവേഴ്‌സിറ്റി: പോലീസ് 36 വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്തു

[caption id="attachment_11739" align="aligncenter" width="600"] University Community[/caption]ഹൈദരാബാദ്: രോഹിത് വെമുലയുടെ മരണത്തിനു ഉത്തരവാദികളെ...

ഹൈദരാബാദ് യൂണിവേഴ്‌സിറ്റി: പോലീസ് 36 വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്തു

[caption id="attachment_11739" align="aligncenter" width="600"]36 University Community[/caption]

ഹൈദരാബാദ്: രോഹിത് വെമുലയുടെ മരണത്തിനു ഉത്തരവാദികളെ അറസ്റ്റ് ചെയ്യണം എന്നാവശ്യപെട്ടു കൊണ്ട് നടത്തിയ മാര്‍ച്ചിനെതിരെ പോലീസ് നടത്തിയ കിരാത ആക്രമണത്തിന് പിന്നാലെ 36 വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്തു. പോലീസ് വാഹനത്തില്‍ കൊണ്ട് പോയ ഇവരെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഒന്നും നല്‍കാന്‍ പോലീസ് തയ്യാര്‍ ആവുന്നില്ല. ഇവര്‍ക്കെതിരെ ഇതുവരെ കേസ് ചാര്‍ജ് ചെയ്തതായും വിവരം അറിവായിട്ടില്ല.


അവധിക്ക് ശേഷം കുട്ടികളുടെ എതിര്‍പ്പിനെ അവഗണിച്ചും തിരിച്ചു വിസി ആയി ചുമതലയെല്‍ക്കാന്‍ മുതിര്‍ന്ന അപ്പാറാവുനെതിരെ വിസിയുടെ വസതിക്കടുത്ത് പ്രതിഷേധിക്കുകയായിരുന്ന വിദ്യാര്‍ഥികള്‍ക്കെതിരെയാണ്  പോലീസ് ആക്രമണം അഴിച്ചു വിട്ടത്.

തുടര്‍ന്ന് പോലീസ് ആക്രമണത്തെ തുടര്‍ന്ന് സംഘര്‍ഷഭരിതമായ ക്യാംപസില്‍ തികച്ചും ഭീകരവാഴ്ചയാണ് പോലീസ് നടത്തിയത്. ഹോസ്റ്റലിലെ മെസ്സ് സൗകര്യം നിര്‍ത്തലാക്കുകയും വിദ്യാര്‍ഥികല്‍ക്കുള്ള എല്ലാ അവകാശങ്ങളും നിഷേധിക്കുകയും വഴി തികഞ്ഞ മനുഷ്യാവകാശലംഘന ചെയ്തികള്‍ ആണ് പോലീസ് സഹായത്തോടെ വിസി നടപ്പിലാക്കുന്നത്.

വിസിക്കെതിരെ നടന്ന പ്രതിഷേധം കൂടുതല്‍ കലുഷിതമാക്കാന്‍ എബിവിപി പ്രവര്‍ത്തകര്‍  'ഭാരത്‌ മാതാ കീ ജയ്‌'  മുദ്രാവാക്യങ്ങള്‍ വിളിച്ചു  സമരത്തിന്‌ കൂടുതല്‍ അരാഷ്ട്രീയ മുഖം നല്‍കാന്‍ ശ്രമിച്ചതായും യൂണിവേഴ്സിറ്റി വൃത്തങ്ങള്‍ പറയുന്നു.
Read More >>