കണ്ണൂര്‍ സ്ഫോടനം: മുഖ്യപ്രതി പിടിയില്‍

കണ്ണൂർ: കണ്ണൂരിൽ വ്യാഴാഴ്ച അർധരാത്രി സ്ഫോടക വസ്തുക്കൾ പൊട്ടിത്തെറിച്ച സംഭവത്തിലെ മുഖ്യപ്രതി പോലീസ് പിടിയിൽ. സ്ഫോടനത്തില്‍ അഞ്ച് പേർക്ക് പരിക്കേൽക്കുകയ...

കണ്ണൂര്‍ സ്ഫോടനം: മുഖ്യപ്രതി പിടിയില്‍

blastകണ്ണൂർ: കണ്ണൂരിൽ വ്യാഴാഴ്ച അർധരാത്രി സ്ഫോടക വസ്തുക്കൾ പൊട്ടിത്തെറിച്ച സംഭവത്തിലെ മുഖ്യപ്രതി പോലീസ് പിടിയിൽ. സ്ഫോടനത്തില്‍ അഞ്ച് പേർക്ക് പരിക്കേൽക്കുകയും 15 വീടുകള്‍ ഭാഗികമായി തകരുകയും 25 വീടുകള്‍ക്ക് ചെറിയ കേടുപാടുകള്‍ പറ്റുകയും ചെയ്തു. കസ്റ്റഡിയിൽ എടുത്ത ചാലാട് പന്നേൻപാറ സ്വദേശി അനൂപിനെ (43) പോലീസ് ചോദ്യം ചെയ്തുവരികയാണ്.

വ്യാഴാഴ്ച രാത്രി 11.45 -ഓടെ ഉണ്ടായ സ്ഫോടനത്തിൽ അനൂപിന്‍റെ മകൾ ഹിബക്കും ഭാര്യ റാഹിലക്കും പരിക്കേറ്റിരുന്നു. 40% പൊള്ളലേറ്റ് പരിയാരം മെഡിക്കൽ കോളജിൽ ചികിത്സയില്‍ കഴിയുന്ന ഹിബയുടെ സ്ഥിതി ഗുരുതരമാണ്. അനൂപിന്‍റെ അയല്‍വാസികളായ നാരായണനും ഭാര്യ സിന്ധുവിനും മകള്‍ക്കും സ്ഫോടനത്തില്‍ പരിക്കേറ്റിട്ടുണ്ട്.


സ്ഫോടനത്തിൽ അനൂപ് കുടുംബത്തോടൊപ്പം താമസിച്ചിരുന്ന മയ്യിൽ സ്വദേശിനി ജ്യോത്സനയുടെ ഉടമസ്ഥതയിലുള്ള ഇരുനില വീട് അപ്പാടെ നിലംപൊത്തുകയായിരുന്നു. സ്ഫോടനത്തിന്‍റെ ശക്തിയില്‍ അടുത്തുള്ള വീടുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. 5 വീടുകള്‍ താമസിക്കാന്‍ പറ്റാത്തതായി മാറിയിട്ടുണ്ട്. ടി ബാലന്‍, ഇ നാരായണന്‍, എം നാരായണന്‍, കൊയ് ലി പ്രഭാകരന്‍, അദ്ധ്യാപികയായ സന്ധ്യ എന്നിവരുടെ വീടുകള്‍ക്കാണ് കേടുപാടുകള്‍ സംഭവിച്ചിട്ടുള്ളത്.

ജില്ലാ കളക്ടര്‍ ബാലകിരന്‍, ജില്ല പോലീസ് മേധാവി ഹരിശങ്കര്‍ എന്നിവര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു. സ്ഫോടനത്തില്‍ ഉണ്ടായ നഷ്ടം കണക്കിലാക്കി വരുന്നതേള്ളൂ. അനധികൃതമായി പടക്കം കൈവശം വെച്ചതിന് നേരത്തെയും അനൂപിനെതിരെ കേസുണ്ടായിരുന്നതായി പൊലീസ് അറിയിച്ചു.

Story by
Read More >>