കലാഭവന്‍ മണിയുടെ വിയോഗത്തില്‍ അനുശോചിച്ച് പ്രധാനമന്ത്രി മോദി

ഇന്നലെ അന്തരിച്ച നടന്‍ കലാഭവന്‍ മണിയുടെ അകാല നിര്യാണത്തില്‍  പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം രേഖപ്പെടുത്തി. ട്വിറ്ററിലൂടെയാണ് മോദി മണിയുടെ...

കലാഭവന്‍ മണിയുടെ വിയോഗത്തില്‍  അനുശോചിച്ച് പ്രധാനമന്ത്രി മോദി

modiii

ഇന്നലെ അന്തരിച്ച നടന്‍ കലാഭവന്‍ മണിയുടെ അകാല നിര്യാണത്തില്‍  പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം രേഖപ്പെടുത്തി. ട്വിറ്ററിലൂടെയാണ് മോദി മണിയുടെ മരണത്തില്‍ അനുശോചിച്ചത്. ബഹുമുഖപ്രതിഭയായിരുന്നു മണി എന്നും മികച്ച ഒരു കലാജീവിതത്തിനാണ് വിരാമമായതെന്നുമാണ് മോദി ട്വിറ്ററില്‍ കുറിച്ചത്. മണിയുടെ മരണം വേദനയുളവാക്കുന്നു എന്നും അദ്ദേഹത്തിന്റെ കുടുംബത്തിന് അനുശോചനം അര്‍പ്പിക്കുന്നു എന്നും മോദി വിശദീകരിച്ചിട്ടുണ്ട്.