നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചവര്‍ക്ക് എല്‍ഡിഎഫ് സര്‍ക്കാര്‍ പേടിസ്വപ്നമാകും: പിണറായി വിജയന്‍

തിരുവനന്തപുരം: നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചവര്‍ക്ക് എല്‍ഡിഎഫ് സര്‍ക്കാര്‍ പേടിസ്വപ്നമായിരിക്കുമെന്ന് പിണറായി വിജയന്‍. ഫേസ്ബുക്ക് സംവാദത്തിന്...

നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചവര്‍ക്ക് എല്‍ഡിഎഫ് സര്‍ക്കാര്‍ പേടിസ്വപ്നമാകും: പിണറായി വിജയന്‍

pinarayi-vijayan

തിരുവനന്തപുരം: നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചവര്‍ക്ക് എല്‍ഡിഎഫ് സര്‍ക്കാര്‍ പേടിസ്വപ്നമായിരിക്കുമെന്ന് പിണറായി വിജയന്‍. ഫേസ്ബുക്ക് സംവാദത്തിന് ഇടയിലാണ് പിണറായി തന്‍റെ മനസ്സ് തുറന്നത്.

നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചവരെയെല്ലാം നിയമത്തിനുമുന്നില്‍ കൊണ്ടുവരണമെന്നാണ് ജനാഭിലാഷമെന്നും എല്‍ഡിഎഫ് സര്‍ക്കാര്‍ ജനാഭിലാഷം നിറവേറ്റുമെന്നുംപറഞ്ഞ പിണറായി നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചവര്‍ക്ക് ഒരുവിധ സംരക്ഷണവും എല്‍ഡിഎഫ് സര്‍ക്കാരില്‍നിന്ന് ലഭിക്കില്ലെന്നുംവ്യക്തമാക്കി.


"താന്‍ ചിരിക്കാത്ത ആളാണെന്ന് എന്നത് ചിലര്‍ നടത്തുന്ന ദുഷ്പ്രചരണം മാത്രമാണ്, താന്‍ ചിരിക്കുകയില്ലയെന്നു തന്നെ അറിയാവുന്ന ആരും പറയില്ല. അതെല്ലാം ചിലര്‍ ചാര്‍ത്തി തരുന്ന വിശേഷണങ്ങള്‍ മാത്രമാണ്" പിണറായി പറയുന്നു.
സഖാവ് Pinarayi Vijayan നിങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുന്നു.

Posted by LDF Keralam on Thursday, 24 March 2016