നിങ്ങള്‍ എന്നെ ചിരിക്കാത്തവനാക്കി; മാധ്യമങ്ങളെ വിമര്‍ശിച്ച് പിണറായി

താനും ഒരു സാധാരണ മനുഷ്യന്‍ തന്നെയാണ്. ചിരിയും കളിയുമൊക്കെ തന്റെ ഉള്ളിലുമുണ്ട്. പക്ഷെ മാധ്യമങ്ങള്‍ തന്നെ ചിരിക്കാത്തവനും ഗൗരവക്കാരനുമായി...

നിങ്ങള്‍ എന്നെ ചിരിക്കാത്തവനാക്കി; മാധ്യമങ്ങളെ വിമര്‍ശിച്ച് പിണറായി

pinarayi-vijayan

താനും ഒരു സാധാരണ മനുഷ്യന്‍ തന്നെയാണ്. ചിരിയും കളിയുമൊക്കെ തന്റെ ഉള്ളിലുമുണ്ട്. പക്ഷെ മാധ്യമങ്ങള്‍ തന്നെ ചിരിക്കാത്തവനും ഗൗരവക്കാരനുമായി ചിത്രീകരിച്ചു.  മാധ്യമങ്ങളെ വിമര്‍ശിച്ചു കൊണ്ട് സിപി(ഐ)എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ പറയുന്നു.

ഇതേ മാധ്യമങ്ങള്‍ തന്നെ ഇപ്പോള്‍ തന്റെ ചിരിക്കുന്ന ചിത്രങ്ങള്‍ നല്‍കിത്തുടങ്ങിയിട്ടുണ്ടെന്നും പിണറായി പറഞ്ഞു. ഒരു മാധ്യമത്തിന്‌ നല്‍കിയ അഭിമുഖത്തിലാണ്‌ പിണറായി ഇക്കാര്യം വ്യക്‌തമാക്കിയത്‌.


"ഇപ്പൊള്‍ ഈ അഭിമുഖത്തില്‍ എന്റെ ചിരിക്കുന്ന ചിത്രവും ഗൌരവമുള്ള ചിത്രവും നിങ്ങള്‍ക്ക് കിട്ടും‌. അതില്‍ ഏത് ചിത്രം ജനങ്ങള്‍ക്ക് മുമ്പില്‍ കാണിച്ച് കൊടുക്കണമെന്ന് നിങ്ങളാണ് തീരുമാനിക്കുന്നത്" പിണറായി വിജയന്‍ പറഞ്ഞു.

മദ്യം ഉപയോഗിക്കരുതെന്ന് അണികളോട് പറയുന്ന പാര്‍ട്ടിയാണ് സി പി എം. അതുകൊണ്ടുതന്നെ പാര്‍ട്ടി മദ്യത്തെ അനുകൂലിക്കുന്നില്ല. എല്‍.ഡി.എഫ്‌ അധികാരത്തില്‍ വന്നാല്‍ പൂട്ടിയ ബാറുകള്‍ തുറക്കുമോ എന്ന ചോദ്യത്തിന്‌ അത്‌ പ്രതീക്ഷിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്‌ എന്നായിരുന്നു പിണറായിയുടെ മറുപടി. ബാറുകള്‍ കേരളത്തിന്‌ ഒഴിച്ചുകൂടാനാവാത്ത ഒന്നാണെന്ന അഭിപ്രായമില്ല. എന്നാല്‍ ബാറുകള്‍ സ്വന്തമായി തുടങ്ങിയതല്ലെന്നും സര്‍ക്കാര്‍ വിളിച്ചുവരുത്തി നല്‍കിയതാണെന്നും പിണറായി പറഞ്ഞു. അതുകൊണ്ടുതന്നെ പെട്ടെന്ന്‌ ഒരു ദിവസം മദ്യം വില്‍ക്കാന്‍ പറ്റില്ല എന്നു പറയുന്നത്‌ സാമാന്യ മര്യാദയാണോയെന്നും അദ്ദേഹം ചോദിച്ചു.

Read More >>