'പെലെ- ദി ബര്‍ത്ത് ഓഫ് എ ലെജന്‍റ്': ട്രെയിലര്‍ പുറത്തിറങ്ങി

ഫുട്ബോള്‍ ഇതിഹാസം പെലെയുടെ ജീവിതം പ്രമേയമാക്കി നിര്‍മ്മിച്ച 'പെലെ- ദി ബെര്‍ത്ത്‌ ഓഫ് എ ലെജന്‍റ്' എന്ന ചിത്രത്തിന്‍റെ ഒഫീഷ്യല്‍ ട്രെയിലര്‍...

pele

ഫുട്ബോള്‍ ഇതിഹാസം പെലെയുടെ ജീവിതം പ്രമേയമാക്കി നിര്‍മ്മിച്ച 'പെലെ- ദി ബെര്‍ത്ത്‌ ഓഫ് എ ലെജന്‍റ്' എന്ന ചിത്രത്തിന്‍റെ ഒഫീഷ്യല്‍ ട്രെയിലര്‍ പുറത്തിറങ്ങി. ജെഫ് സിംബലിസ്റ്റ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പെലെയായി വേഷമിടുന്നത് കെവിന്‍ ഡി പോള എന്ന അമേരിക്കന്‍ നടനാണ്‌.

ബ്രസീലിലെ ഒരു ദരിദ്ര കുടുംബത്തില്‍ ജനിച്ച പെലെയുടെ കഷ്ടതകള്‍ നിറഞ്ഞ ബാല്യം, ബ്രസീല്‍ ടീമിലേക്കുള്ള അദ്ദേഹത്തിന്‍റെ പ്രവേശം, 1958-ലെ ബ്രസീലിന്‍റെ ആദ്യ ലോകകപ്പ് വിജയം തുടങ്ങിയ അദ്ദേഹത്തിന്‍റെ ജീവിതത്തിലെ എല്ലാ സുപ്രധാന സംഭവങ്ങളും ചിത്രത്തില്‍ പ്രതിപാദിക്കുന്നുണ്ട്.

ഓസ്ക്കാര്‍ ജേതാവായ ഇന്ത്യന്‍ സംഗീതഞ്ജന്‍ എആര്‍ റഹ്മാനാണ് സംഗീതം ഒരുക്കുന്നു എന്നതാണ് ചിത്രത്തിന്‍റെ മറ്റൊരു സവിശേഷത. മെയ്‌ 13-ന് ചിത്രം ലോകമെമ്പാടുമുള്ള പ്രേക്ഷകരുടെ മുന്നിലെത്തും.