പൂഞ്ഞാറില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന് പി.സി ജോര്‍ജ്

തിരുവനന്തപുരം : വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളാ കോണ്‍ഗ്രസ്‌ സെക്കുലര്‍ ഏഴ്‌ സീറ്റുകള്‍ ആവശ്യപ്പെട്ടതായി പി.സി ജോര്‍ജ്‌.പൂഞ്ഞാറില്‍ താന്‍...

പൂഞ്ഞാറില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന് പി.സി ജോര്‍ജ്

pc george

തിരുവനന്തപുരം : വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളാ കോണ്‍ഗ്രസ്‌ സെക്കുലര്‍ ഏഴ്‌ സീറ്റുകള്‍ ആവശ്യപ്പെട്ടതായി പി.സി ജോര്‍ജ്‌.

പൂഞ്ഞാറില്‍ താന്‍ എല്‍.ഡി.എഫ്‌ സ്‌ഥാനാര്‍ത്ഥിയായിമത്സരിക്കുമെന്നും ഈ കാര്യത്തില്‍ എല്‍ഡിഎഫില്‍ ആര്‍ക്കും എതിര്‍പ്പുള്ളതായി കരുതുന്നില്ലയെന്നും പി.സി ജോര്‍ജ് പറഞ്ഞു. അടുത്തിടെ എല്‍.ഡി.എഫിലേയ്‌ക്ക് വന്നിട്ടുള്ള താന്‍ ഉള്‍പ്പെടെയുള്ളവരെ ഉടന്‍ അംഗീകരിക്കേണ്ടതില്ലെന്നും തെരഞ്ഞെടുപ്പില്‍ ശക്‌തിതെളിയിക്കുന്നവരെ എല്‍.ഡി.എഫില്‍ എടുത്താല്‍ മതിയെന്നും പി.സി ജോര്‍ജ്‌ കൂട്ടിചേര്‍ത്തു.

Read More >>