പട്ടാമ്പിയിൽ സി.പിക്ക് ആര് മണി കെട്ടും ?

പാലക്കാട് : പട്ടാമ്പിയിൽ നിലവിലെ കോൺഗ്രസ് എംഎൽഎ സി.പിമുഹമ്മദിന് മണി കെട്ടാനുള്ളഒരുക്കത്തിലാണ് ഇടതു മുന്നണി.ചുവപ്പിനോട് ചായ് വുള്ള മണ്ഡലം സി പി...

പട്ടാമ്പിയിൽ സി.പിക്ക് ആര് മണി കെട്ടും ?

CP-MOHAMMAD

പാലക്കാട് : പട്ടാമ്പിയിൽ നിലവിലെ കോൺഗ്രസ് എംഎൽഎ സി.പിമുഹമ്മദിന് മണി കെട്ടാനുള്ള
ഒരുക്കത്തിലാണ് ഇടതു മുന്നണി.

ചുവപ്പിനോട് ചായ് വുള്ള മണ്ഡലം സി പി മുഹമ്മദിലൂടെയാണ് ഇടതിന്
നഷ്ടമായത് .പിന്നീടത് തിരിച്ചു കിട്ടിയിട്ടില്ല. ഔദ്യോഗി കായി പ്രഖ്യാപിച്ചിട്ടില്ല എങ്കിലും യുവരക്തത്തെ ഇറക്കി മണ്ഡലം പിടിച്ചെടുക്കാനുള്ള ഒരുക്കം ഇടത് മുന്നണി തുടങ്ങി കഴിഞ്ഞു.

ജെഎൻ .യു വിലെ എഐ എസ്എഫ് നേതാവും പട്ടാമ്പികാരക്കാട് സ്വദേശിയുമായ മുഹമ്മദ് മുഹ്സിനാണ് പ്രഥമ പരിഗണന .മുഹ്സിനൊപ്പം ജില്ല അസി സെക്രട്ടറി പി വാസുദേവനും ജില്ലാ കമ്മിറ്റി പാനലിൽ ഉണ്ട് .


ഐക്യകേരളത്തിന്റെ പ്രഥമ കമ്യുണിസ്റ്റ് മുഖ്യമന്ത്രിയും കമ്മ്യൂണിസ്റ്റ് നേതാവുമായിരുന്ന ഇ.എം.എസ് നമ്പൂതിരിപ്പാട് തുടർച്ചയായി നാലു തവണ തെരഞ്ഞെടുക്കപ്പെട്ട മണ്ഡലമാണ് പട്ടാമ്പി. ഇടതിന്റെ സുരക്ഷിത കോട്ടയായിരുന്ന പട്ടാമ്പി ഒന്നര   പതിറ്റാണ്ടായി ഇപ്പോൾ കോൺഗ്രസിന്റെ കയ്യിലാണ് . ഇപ്പോൾ കോൺഗ്രസിന്റെ സുരക്ഷിത മണ്ഡലമായി പട്ടാമ്പിയെ കാണുന്നവരുണ്ട് .
സംസ്ഥാന രൂപവത്കരത്തിന് ശേഷം നടന്ന ആറ് തെരഞ്ഞെടുപ്പുകളിലും പട്ടാമ്പി ഇടതിനൊപ്പം ആയിരുന്നു.

1957 ലെ പ്രഥമ തെരഞ്ഞെടുപ്പിൽ കമ്യൂണി സ്റ്റ് നേതാവ് ഇ.പി .ഗോപാലൻ വിജയിച്ചു . തുടർന്ന് ഇഎംഎസ് ആണ് പട്ടാമ്പിയിൽ മത്സരിച്ചത് .1960 ,65, 67, 70 വർഷങ്ങളിൽ ഇ.എം .എസ് വിജയിച്ചു . 1967 ൽ പട്ടാമ്പിയിൽ നിന്ന് ജയിച്ചാണ് ഇ എം എസ് രണ്ടാം തവണ മുഖ്യമന്ത്രി ആയത് . 65 ലും 70 ലും ഇ.എം എസ്  തോൽപ്പിച്ചത് സി.പി ഐ സ്ഥാനാർത്ഥികളെ ആയിരുന്നു .1977 ലും സമാനമായ മത്സരമാണ് നടന്നത് .അന്ന് ഇ.പി.ഗോപാലൻ സി.പിഎമ്മിലെ ദേവകി വാര്യരെ 4587 വോട്ടിനാണ് തോൽപ്പിച്ചത് .2000 മുതൽ 5000 വോട്ടുകൾ വരെയാണ് ഈ കാലയളവിൽ കോൺഗ്രസ് നേടിയിട്ടുള്ളൂ .1980 ൽ എം.പി ഗംഗധരനിലൂടെയാണ് പട്ടാമ്പിയിൽ ആദ്യമായി കോൺഗ്ര
സ് ജയിച്ചത് .പിന്നീട് 82 ൽ സി പി ഐ നേതാവ് കെ ഇ. ഇസ്മയിൽ വീണ്ടും ജയിക്കുന്നു . 87 ൽ കോൺഗ്രസിന്റെ ലീലാ ദാമോധരൻ കെ.ഇ. ഇസ്മയിലിനെ വീണ്ടും തോൽപ്പിക്കുന്നു .പിന്നിട് സി പി ഐ യും കോൺഗ്രസും പരസ്പരം മത്സരിക്കുന്ന ചിത്രമാണ് പട്ടാമ്പിയിൽ തെളിഞ്ഞത് .തുടർന്ന് നടന്ന 91 ലും 96ലും തെരഞ്ഞെടുപ്പിലും 2001 ൽ 531 വോട്ടിന് സി പി മുഹമ്മദ് കെ.ഇ. ഇസ്മയിലിനെ അട്ടിമറിച്ചു . പിന്നീട് 2006 ൽ 566 വോട്ടിന് കെ .ഇ ഇസ്മയിൽ സി.പിയോട് വീണ്ടും തോറ്റു .2011 സി.പി.ഐ ജില്ലാ സെക്രട്ടറി കെ .പി സുരേഷ് രാജിനെ തോൽപ്പിച്ചത് 12 475 വോട്ടിനാണ് . എന്നാൽ കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ 6590 വോട്ടിന്റെ 'ലീഡ് എൽ .ഡി .എഫ്
നേടി .തദ്ദേശത്തിൽ യു.ഡി .എഫ് നില മെച്ചപ്പെടുത്തിഎങ്കിലും എൽ.ഡി .എഫ് 1853 വോട്ടിന്റെ ലീഡ് നിലനിർത്തി.

മണ്ഡലത്തിൽ ബി.ജെ.പി.യുടെ വോട്ടുകൾ വർദ്ധിച്ചിട്ടുണ്ട് .2011 ൽ 8874 വോട്ടാണ് ബി.ജെ .പി പട്ടാമ്പിയിൽ നേടിയത് . കഴിഞ്ഞ ലോക്സഭയിൽ അത് 15 102 ആയി കൂടി . തദ് ദേശത്തിൽ അത് 17248 വോട്ടായി പിന്നേയും കൂടി . ബിജെപി ക്ക് കിട്ടുന്ന അധിക വോട്ടുകൾ രണ്ട് മുന്നണികളുടേയും വിജയത്തിന് നിർണായക പങ്ക് വഹിക്കുമെന്നാണ് കരുതുന്നത് .

Read More >>