പാര്‍ട്ടി പത്രം പിണങ്ങി; നികേഷിന് സീറ്റില്ല?

തിരുവനന്തപുരം: കണ്ണൂര്‍ അഴീക്കോട് മണ്ഡലത്തില്‍ സിപിഐ(എം) സ്ഥാനാര്‍ഥിയായി കണ്ട മാധ്യമ പ്രവര്‍ത്തകന്‍ നികേഷ് കുമാറിന് സീറ്റ് നഷ്ടപ്പെടാന്‍...

പാര്‍ട്ടി പത്രം പിണങ്ങി; നികേഷിന് സീറ്റില്ല?

nikesh

തിരുവനന്തപുരം: കണ്ണൂര്‍ അഴീക്കോട് മണ്ഡലത്തില്‍ സിപിഐ(എം) സ്ഥാനാര്‍ഥിയായി കണ്ട മാധ്യമ പ്രവര്‍ത്തകന്‍ നികേഷ് കുമാറിന് സീറ്റ് നഷ്ടപ്പെടാന്‍ സാധ്യത.

നികേഷ് കുമാറിനെതിരെ എതിരെ ലാലി എന്ന സ്ത്രീ നല്‍കിയ വഞ്ചനാ കേസ് നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് നികേഷിന് പകരം പൊതുസമ്മതനായ മറ്റൊരു സ്വതന്ത്ര സ്ഥാനാര്‍ത്ഥിയെ കണ്ടെത്താന്‍ പാര്‍ട്ടി ശ്രമിക്കുന്നത് എന്നാണ് ഔദ്യോഗിക വിശദീകാരണമെങ്കിലും പാര്‍ട്ടി പത്രത്തിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരുടെ ശക്തമായ എതിര്‍പ് മൂലമാണ് നികേഷിന്റെ പേര് പാര്‍ട്ടി ഒഴിവാക്കുന്നത് എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.


നികേഷിന്റെ ഒപ്പം പാര്‍ട്ടി  പരിഗണിക്കുന്ന വീണ ജോര്‍ജ്ജും റിപ്പോര്‍ട്ടര്‍ ടിവിയിലെ മാധ്യമ പ്രവര്‍ത്തകയാണ്. റിപ്പോര്‍ട്ടറില്‍ നിന്നും രണ്ട് പേര്‍ക്ക് സീറ്റ് കൊടുക്കാന്‍ തയ്യാറായ പാര്‍ട്ടി, പാര്‍ട്ടി പത്ര-മാധ്യമങ്ങളില്‍ നിന്നും ആരേയും പരിഗണിച്ചില്ല എന്നും വിമര്‍ശനമുണ്ട്. പാര്‍ട്ടിയുടെ നിലപാടുകളും അഭിപ്രായങ്ങളും പൊതു സമൂഹത്തിലേക്ക് എത്തിക്കുന്ന പാര്‍ട്ടി മാധ്യമങ്ങളെ പൂര്‍ണമായി അവഗണിച്ചതില്‍ പ്രതിഷേധം ഉയരുന്ന സാഹചര്യം കൂടി കണക്കിലെടുത്താണ് നികേഷിന്റെ പേര് സ്ഥാനാര്‍ഥികളുടെ പട്ടികയില്‍ നിന്നും സിപിഐ(എം) ഒഴിവാക്കുന്നത്.

കണ്ണൂര്‍ അഴീക്കോട് മണ്ഡലത്തിലാണ് നികേഷ് സിപിഐഎം സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനിരുന്നത്.