സര്‍ക്കാര്‍ അനുവദിച്ചു; പാക് ടീം ലോകകപ്പ്‌ കളിക്കാന്‍ വരും

ഇസ് ലാമാബാദ്: ട്വൻറി20 ലോകകപ്പ് കളിക്കാൻ പാകിസ്താൻ ടീമിന് പാക് സർക്കാരിന്റെ അനുമതി. സുരക്ഷ ഉറപ്പാക്കുമെന്ന് ഇന്ത്യൻ സർക്കാർ അറിയിച്ചതിനെ തുടർന്നാണ്...

സര്‍ക്കാര്‍ അനുവദിച്ചു; പാക് ടീം ലോകകപ്പ്‌ കളിക്കാന്‍ വരും

pakistan

ഇസ് ലാമാബാദ്: ട്വൻറി20 ലോകകപ്പ് കളിക്കാൻ പാകിസ്താൻ ടീമിന് പാക് സർക്കാരിന്റെ അനുമതി. സുരക്ഷ ഉറപ്പാക്കുമെന്ന് ഇന്ത്യൻ സർക്കാർ അറിയിച്ചതിനെ തുടർന്നാണ് ടീമിന് അനുമതി ലഭിച്ചത്. ഐ.സി.സി, ബി.സി.സി.ഐ, ബംഗാള്‍ മുഖ്യമന്ത്രി മമത ബാനർജി എന്നിവരുമായി ബന്ധപ്പെട്ടതിനു ശേഷമാണ് ടീമിന് യാത്രാനുമതി നല്‍കിയതെന്ന് പാക് ആഭ്യന്തര മന്ത്രി ചൗധരി നിസാർ അലിഖാൻ അറിയിച്ചു.

സുരക്ഷ ഉറപ്പുനൽകിയില്ലെങ്കിൽ ടീമിനെ ഇന്ത്യയിലേക്ക് അയക്കില്ലെന്ന് നേരത്തെ പാക് ക്രിക്കറ്റ് കൺട്രോൾ ബോർഡ് അറിയിച്ചതോടെയാണ് ടീം ഇന്ത്യയിൽ കളിക്കുന്ന കാര്യം അനിശ്ചിതത്വത്തിലായത്. ഇതിനെ തുടർന്ന് സുരക്ഷ ഉറപ്പാക്കാമെന്ന് പാകിസ്താൻ ഹൈകമീഷണർ അബ്ദുൽ ബാസിതിനെ ഇന്ത്യ അറിയിക്കുകയായിരുന്നു. യാത്ര വൈകിയതിനെ തുടര്‍ന്ന് ഇന്ന് നടക്കാനിരുന്ന പാക് ടീമിന്റെ ബംഗാളിനെതിരെയുള്ള സന്നാഹ മത്സരം ഉപേക്ഷിച്ചു. നാളെ പാകിസ്ഥാന്‍ ടീം ശ്രീലങ്കയുമായി സന്നാഹ മത്സരം കളിക്കും.

മാർച്ച് 19ന് ധർമശാലയിൽ നടക്കേണ്ട ഇന്ത്യ-പാക് ലോകകപ്പ്‌ മത്സരത്തിന് സുരക്ഷ ഒരുക്കാൻ സാധിക്കില്ലെന്ന് ഹിമാചൽ മുഖ്യമന്ത്രി വീരഭദ്രസിങ് വ്യക്തമാക്കിയതിനെ തുടർന്ന് വേദി കൊൽക്കത്തയിലേക്ക് മാറ്റിയിട്ടുണ്ട്.

Read More >>