T-20 വിജയിച്ചാല്‍ നഗ്നനൃത്തം സമ്മാനം:പാക്കിസ്ഥാന്‍ ടീമിനു സുന്ദരിയുടെ ഓഫര്‍

ഇസ്ലാമാബാദ്: ട്വന്റി- ട്വന്റി ലോകകപ്പ് ജയിച്ചു വരുന്ന പാകിസ്ഥാന് താനൊരു വമ്പൻ സമ്മാനം നൽകുമെന്ന് പ്രശസ്ത പാക് മോഡൽ ഖന്ദീൽ ബലോച്ച്.ഇന്ത്യയെ തോൽപ്പിച്ച...

T-20 വിജയിച്ചാല്‍ നഗ്നനൃത്തം സമ്മാനം:പാക്കിസ്ഥാന്‍ ടീമിനു സുന്ദരിയുടെ ഓഫര്‍



qandeel

ഇസ്ലാമാബാദ്: ട്വന്റി- ട്വന്റി ലോകകപ്പ് ജയിച്ചു വരുന്ന പാകിസ്ഥാന് താനൊരു വമ്പൻ സമ്മാനം നൽകുമെന്ന് പ്രശസ്ത പാക് മോഡൽ ഖന്ദീൽ ബലോച്ച്.

ഇന്ത്യയെ തോൽപ്പിച്ചു പാകിസ്ഥാൻ ടീം വരുമ്പോൾ താൻ വിവസ്ത്രയായി നൃത്തം ചെയ്തു ആഹ്ലാദം പങ്കുവയ്ക്കും എന്ന് ഖന്ദീൽ പറയുന്നു. തന്റെ ഫെയ്സ് ബുക്കിലൂടെയാണ് ഖന്ദീൽ ഇത് അറിയിച്ചത്.

പാകിസ്ഥാനിലെ പ്രശസ്ത മോഡലാണ് ബന്ദിൽ ബലോച്ച്. സംഗീത ആൽബങ്ങളിലൂടെ പ്രശസ്തയായ ഖന്ദീൽ, തന്റെ സെക്സീ ശബ്ദത്തിൽ പറയുന്നു...

" അങ്ങനെ പാകിസ്ഥാൻ ടീം മത്സരത്തിനായി ഇന്ത്യയിൽ എത്തിയിരിക്കുന്നു. നിങ്ങൾ ജയിച്ചു വരുന്ന പക്ഷം, എന്റെ പാകിസ്ഥാൻ ടീം നിങ്ങൾക്കായി ഞാൻ ഒരു നൃത്തം അവതരിപ്പിക്കും, ഒരു സ്ട്രിപ്പ് ഡാൻസ്.. ഇത് നിങ്ങൾക്കെല്ലാവർക്കും വേണ്ടിയാണ്..ഞാൻ ഇത് സമർപ്പിക്കുന്നത് നമ്മുടെ ക്യാപ്റ്റൻ ഷാഹിദിന് വേണ്ടിയാണ്. അതു കൊണ്ട് എന്റെ പ്രിയപ്പെട്ട ഷാഹിദ് ... ഇതു വരെ നടന്നതെല്ലാം മറന്നേക്കൂ. നിങ്ങൾക്ക് വേണ്ടി ഞാൻ എന്തും ചെയ്യും.. നിങ്ങൾ ആവശ്യപ്പെടുന്നതെന്തും ചെയ്യും. വിജയിച്ചു വരൂ.. ഞങ്ങൾ എല്ലാവരും ഒപ്പമുണ്ട്.

ഫെയ്ബുക്കിൽ വിവാദ വീഡിയോ പോസ്റ്റ്‌ ചെയ്യുന്നതില്‍ ഇപ്പോഴും തല്പരയാണ്  ബന്ധീല്‍ . ഈ വീഡിയോയും ഇതിനോടകം വൈറൽ ആയിക്കഴിഞ്ഞു .