പി ജയരാജന്റെ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് നാളത്തേക്ക് മാറ്റി

തലശ്ശേരി: കതിരൂര്‍ മനോജ് വധക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന സിപിഐ(എം) കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്റെ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് നാളത്തേക്...

പി ജയരാജന്റെ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് നാളത്തേക്ക് മാറ്റി

p jayarajan

തലശ്ശേരി: കതിരൂര്‍ മനോജ് വധക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന സിപിഐ(എം) കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്റെ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് നാളത്തേക്ക് മാറ്റിവെച്ചു. കേസ് ഡയറിയില്‍ കോടതിക്ക് അവ്യക്തതയുള്ളതിനാലാണ് വിധി പറയുന്നത് മാറ്റിവെച്ചത്. തലശേരി ജില്ലാ സെഷന്‍സ് കോടതിയാണ് ഹര്‍ജി പരിഗണിക്കുന്നത്.

അതേസമയം, കാല്‍മുട്ടിലെ വേദനയെ തുടര്‍ന്ന് പി ജയരാജനെ കണ്ണൂര്‍ ജില്ലാ ആയുര്‍വേദ ആശുപത്രിയിലേക്ക് മാറ്റി. കാല്‍മുട്ടില്‍ വേദനയും നീരുമുള്ളതിനാലാണ് ആശുപത്രിയിലേക്ക് മാറ്റിയത്.

മനോജ് വധക്കേസിലെ 25ാം പ്രതിയാണ് ജയരാജന്‍. ജയരാജന് ആരോഗ്യപ്രശ്നങ്ങളുണ്ടെന്നും മാനുഷികപരിഗണനയില്‍ ജാമ്യം അനുവദിക്കണമെന്നും ജയരാജന് വേണ്ടി ഹാജരായ  അഡ്വ. വിശ്വന്‍ കോടതിയെ അറിയിച്ചു.

Read More >>