ജയരാജന്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കുമെന്ന് സൂചന

കണ്ണൂര്‍: കതിരൂര്‍ മനോജ് വധക്കേസില്‍ ജാമ്യം ലഭിച്ച സിപിഐ(എം) കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കുമെന്ന്...

ജയരാജന്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കുമെന്ന് സൂചന

P-Jayarajan

കണ്ണൂര്‍: കതിരൂര്‍ മനോജ് വധക്കേസില്‍ ജാമ്യം ലഭിച്ച സിപിഐ(എം) കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കുമെന്ന് സൂചന. മത്സരിച്ച് വിജയിച്ചാല്‍ കേസിനെ പ്രതിരോധിക്കാമെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍.

കണ്ണൂരിലെ ഏതെങ്കിലും സുരക്ഷിത മണ്ഡലങ്ങളില്‍ ജയരാജനെ മത്സരിപ്പിച്ച് വിജയിപ്പിക്കാനാണ് നീക്കം. കഴിഞ്ഞ ദിവസമാണ് മനോജ് വധക്കേസില്‍ ജയരാജന് ജാമ്യം ലഭിച്ചത്.

രണ്ട് മാസത്തേക്ക് കണ്ണൂരില്‍ പ്രവേശിക്കുകയോ സാക്ഷികളെ സ്വാധീനിക്കുകയോ ചെയ്യരുതെന്ന ഉപാധിയിലാണ് കോടതി ജാമ്യം നല്‍കിയത്. പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ സജീവമായി തുടരാനാണ് തീരുമാനമെന്ന് ജയരാജന്‍ മാധ്യമങ്ങളെ അറിയിച്ചിരുന്നു.

എന്ത് ഉത്തരവാദിത്തമാണ് തനിക്കുള്ളതെന്ന് പാര്‍ട്ടി തീരുമാനിക്കും. പാര്‍ട്ടിക്കെതിരായുള്ള എല്ലാ നീക്കവും ചെറുക്കുമെന്നും ജയരാജന്‍ പറഞ്ഞു. വടകരയില്‍ സഹോദരിയുടെ വീട്ടിലാണ് ജയരാജന്‍ ഇപ്പോഴുള്ളത്.