നടി ഊര്‍മ്മിള മതോണ്ട്കര്‍ വിവാഹിതയായി

തൊണ്ണൂറുകളില്‍ ബോളിവുഡിന്റെ സ്വപ്ന സുന്ദരിയായിരുന്ന  നടി ഊര്‍മ്മിള  മതോണ്ട്കര്‍ വിവാഹിതയായി. കാശ്മീരി വ്യവസായിയും മോഡലുമായ മൊഹ്സിന്‍ അക്തര്‍ മിര്‍...

നടി ഊര്‍മ്മിള മതോണ്ട്കര്‍ വിവാഹിതയായിmohsin

തൊണ്ണൂറുകളില്‍ ബോളിവുഡിന്റെ സ്വപ്ന സുന്ദരിയായിരുന്ന  നടി ഊര്‍മ്മിള  മതോണ്ട്കര്‍ വിവാഹിതയായി. കാശ്മീരി വ്യവസായിയും മോഡലുമായ മൊഹ്സിന്‍ അക്തര്‍ മിര്‍ ആണ് വരന്‍. 42കാരിയായ ഊര്മ്മിളയെക്കാള്‍ 10 വയസ്സ് കുറവാണ് വരന്‍ മൊഹ്സിന്‍ അക്തറിന്. വളരെ രഹസ്യമായി നടന്ന വിവാഹ ചടങ്ങുകളില്‍ കുടുംബാന്ഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.  ഡിസൈനര്‍ മനീഷ് മല്‍ഹോത്ര മാത്രമാണ് സിനിമാരംഗത്ത് നിന്നും വിവാഹത്തിന് ക്ഷ

ണിക്കപ്പെട്ട  ഒരേയൊരു അതിഥി. 

ബാലതാരമായി ഹിന്ദി സിനിമയില്‍ അരങ്ങേറിയ ഊര്‍മ്മിള, റാം ഗോപാല്‍ വര്‍മ്മ സംവിധാനം ചെയ്ത 'രംഗീല' എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡിലെ ഗ്ലാമര്‍ നായികയായി മാറിയത്. തുടര്‍ന്നും പല റാം ഗോപാല്‍ വര്‍മ്മ ചിത്രങ്ങളിലും സ്ഥിരം സാന്നിധ്യമായി മാറിയ ഊര്‍മ്മിള നിരവധി തെന്നിന്ത്യന്‍ ചിത്രങ്ങളിലും വേഷമിട്ടു. കമലഹാസന്‍ നായകനായ 'ഇന്ത്യന്‍' , മോഹന്‍ലാല്‍ നായകനായ 'തച്ചോളി വര്‍ഗീസ്‌ ചേകവര്‍' എന്നിവയാണ് ഊര്‍മ്മിള നായികാവേഷമണിഞ്ഞ പ്രമുഖ തെന്നിന്ത്യന്‍ ചിത്രങ്ങള്‍. 2014ല്‍ പുറത്തിറങ്ങിയ 'അജൂബ' എന്ന മറാത്തി ചിത്രത്തിലാണ് നടി അവസാനമായി അഭിനയിച്ചത്.