മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ക്കെതിരെ മന്ത്രിസഭാ യോഗത്തില്‍ വിമര്‍ശനം

തിരുവനന്തപുരം: മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ക്കെതിരെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങളുടെ പേരില്‍ സര്‍ക്കാര്‍ പദ്ധതികള്‍...

മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ക്കെതിരെ  മന്ത്രിസഭാ യോഗത്തില്‍ വിമര്‍ശനം

Oommen_Chandy_8

തിരുവനന്തപുരം: മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ക്കെതിരെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങളുടെ പേരില്‍ സര്‍ക്കാര്‍ പദ്ധതികള്‍ നടത്താന്‍ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ അനുവദിക്കുന്നില്ലെന്ന് മുഖ്യമന്ത്രി ആരോപിച്ചു. മന്ത്രിസഭാ യോഗത്തിലാണ് ഓഫീസര്‍ക്കെതിരെ മുഖ്യമന്ത്രി വിമര്‍ശനമുന്നയിച്ചത്.

പെരുമാറ്റച്ചട്ടത്തിന്റെ പേരില്‍ കുടിവെള്ള വിതരണം പോലും തടസ്സപ്പെടുത്തുന്നു. കടുത്ത ജലക്ഷാമം നേരിടുന്ന കൊല്ലത്ത് കുടിവെള്ള വിതരണം നിര്‍ത്തിവെക്കേണ്ടി വന്നത് മൂലം ജനങ്ങള്‍ കടുത്ത ദുരിതത്തിലാണ്.  ഇത്തരം നടപടികള്‍ അംഗീകരിക്കാനാവില്ല.


കുടിവെള്ള വിതരണത്തിന് അനുമതി തേടി തെരഞ്ഞെടുപ്പ് ഓഫിസര്‍ക്ക് അപേക്ഷ നല്‍കിയിരുന്നു. അനുമതി കിട്ടും എന്നായിരുന്നു പ്രതീക്ഷ. പക്ഷേ, ഇപ്പോള്‍ നല്‍കിക്കൊണ്ടിരിക്കുന്നതും നിര്‍ത്തിവെക്കാനാണ് കമീഷന്‍ ഉത്തരവിട്ടിരിക്കുന്നു. പെരുമാറ്റച്ചട്ടങ്ങള്‍ ജനജീവിതത്തെ ബാധിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഓഫീസറുടെ ഏകപക്ഷീയമായ നടപടികള്‍ക്കെതിരെ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷനെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വരള്‍ച്ച ബാധിത പ്രദേശങ്ങളില്‍ കുടിവെള്ളം വിതരണം ചെയ്യാന്‍ അനുമതി തേടിയിട്ടുണ്ട്. അനുമതി ലഭിച്ചില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.