'കോണ്‍ജൂറിംഗ്-2' ഒഫീഷ്യല്‍ ട്രെയിലര്‍ കാണാം

പ്രേക്ഷകരെ ഭീതിയിലാഴ്ത്താന്‍ 'കോണ്‍ജൂറിംഗ്' രണ്ടാം ഭാഗമെത്തുന്നു. റിലീസിനൊരുങ്ങുന്ന ചിത്രത്തിന്‍റെ ഒഫീഷ്യല്‍ ട്രെയിലര്‍ പുറത്തിറങ്ങി. ജെയിംസ്...

desr

പ്രേക്ഷകരെ ഭീതിയിലാഴ്ത്താന്‍ 'കോണ്‍ജൂറിംഗ്' രണ്ടാം ഭാഗമെത്തുന്നു. റിലീസിനൊരുങ്ങുന്ന ചിത്രത്തിന്‍റെ ഒഫീഷ്യല്‍ ട്രെയിലര്‍ പുറത്തിറങ്ങി. ജെയിംസ് വാനിന്‍റെ സംവിധാനത്തിലിറങ്ങിയ ഹൊറര്‍ ത്രില്ലറായ 'കോണ്‍ജൂറിംഗ്' ഒന്നാം ഭാഗം ലോകമെമ്പാടും വന്‍ വിജയം നേടിയിരുന്നു.

2013-ലാണ് ചിത്രത്തിന്‍റെ ആദ്യ ഭാഗം പുറത്തിറങ്ങിയത്. ജെയിംസ് വാന്‍ തന്നെ സംവിധാനം നിര്‍വഹിച്ച് ന്യൂ ലൈന്‍ സിനിമാസ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ആദ്യ ഭാഗത്തിലെ നായികാ നായകന്മാരായ പാട്രിക് വില്‍‌സണ്‍,  വെറ ഫാര്‍മിഗ എന്നിവര്‍ തന്നെയാണ് രണ്ടാം ഭാഗത്തിലും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്.


ജെയിംസ് വാന്‍, ചാഡ്‌ ഹായെസ്, ഡേവിഡ് ലെസ്ലി ജോണ്‍സണ്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജോസഫ്‌ ബിഷാരയാണ് ചിത്രത്തിന്‍റെ സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. വാര്‍ണര്‍ ബ്രോസ് പ്രദര്‍ശനത്തിനെത്തിക്കുന്ന  ചിത്രം ജൂണ്‍ 10-ന് തീയറ്ററുകളില്‍ എത്തും.