'ലീല'യുടെ ഒഫീഷ്യല്‍ ടീസര്‍ പുറത്തിറങ്ങി

ബിജു മേനോന്‍ നായകനാകുന്ന പുതിയ ചിത്രം 'ലീല'യുടെ ഒഫീഷ്യല്‍ ടീസര്‍ പുറത്തിറങ്ങി. ആര്‍ ഉണ്ണിയുടെ തിരക്കഥയെ ആധാരമാക്കി രഞ്ജിത്ത് സംവിധാനം ചെയ്യുന്ന...

leela-2ബിജു മേനോന്‍ നായകനാകുന്ന പുതിയ ചിത്രം 'ലീല'യുടെ ഒഫീഷ്യല്‍ ടീസര്‍ പുറത്തിറങ്ങി. ആര്‍ ഉണ്ണിയുടെ തിരക്കഥയെ ആധാരമാക്കി രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രം ക്യാപ്പിറ്റോള്‍ തീയറ്റെഴ്സാണ് പ്രദര്‍ശനത്തിനെത്തിക്കുന്നത്.

ചിത്രത്തില്‍ ബിജു മേനോന്‍ 'കുട്ടിയപ്പന്‍' എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ജഗദീഷ്, ഇന്ദ്രന്‍സ്, വിജയരാഘവന്‍, പാര്‍വതി നമ്പ്യാര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.

പ്രശാന്ത്‌ രവീന്ദ്രനാണ് 'ലീല'യുടെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്.  ഗാനങ്ങള്‍ ഒരുക്കുന്നത് ബിജിപാല്‍. ചിത്രം ജൂണില്‍ തീയറ്ററുകളില്‍ എത്തും.