പ്രകോപനപരമായ പ്രസ്താവനകള്‍ ഒഴിവാക്കി മത്സരിക്കണം : ഒബാമ

വാഷിങ്ടൺ: പ്രകോപനപരമായ പ്രസ്താവനകളിൽ നിന്നും യു.എസ് പ്രസിഡന്‍റ് സ്ഥാനാർഥികള്‍ ഒഴിഞ്ഞു നില്‍ക്കണമെന്ന് ബാറക് ഒബാമ.ജനങ്ങളുടെ പ്രതിഷേധത്തെ തുടർന്ന്...

പ്രകോപനപരമായ പ്രസ്താവനകള്‍ ഒഴിവാക്കി മത്സരിക്കണം : ഒബാമ

barack_obamai-(2)

വാഷിങ്ടൺ: പ്രകോപനപരമായ പ്രസ്താവനകളിൽ നിന്നും യു.എസ് പ്രസിഡന്‍റ് സ്ഥാനാർഥികള്‍ ഒഴിഞ്ഞു നില്‍ക്കണമെന്ന് ബാറക് ഒബാമ.

ജനങ്ങളുടെ പ്രതിഷേധത്തെ തുടർന്ന് റിപ്പബ്ലിക്കൻ സ്ഥാനാർഥി പട്ടികയിലുള്ള ഡൊണാൾഡ് ട്രംപിന് ഷിക്കാഗോ റാലി റദ്ദാക്കേണ്ടി വന്ന സാഹചര്യത്തിലാണ് ഒബാമയുടെ പ്രതികരണം. ട്രംപിന്‍റെ റാലികളില്‍നിന്ന് കറുത്ത വര്‍ഗക്കാരെ പുറത്താക്കുന്നതിനും പ്രസംഗങ്ങളിൽ മുസ്ലിം വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തുന്നതിനും എതിരെ രാജ്യത്ത് ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു.

ഡെളസ്സിൽ ഡെമോക്രാറ്റിക് പാർട്ടിയുടെ ധനസമാഹരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നാട്ടുകാരെ അധിക്ഷേപിച്ചു കൊണ്ടുള്ള പ്രസംഗങ്ങള്‍ സ്ഥാനാര്‍ഥികള്‍ ഒഴിവാക്കണമെന്നും രാജ്യത്തെ മെച്ചപ്പെടുത്താന്‍ എന്ത് ചെയ്യാന്‍ സാധിക്കുമെന്ന കാര്യത്തിലാണ് സ്ഥാനാര്‍ഥികള്‍ സംസാരിക്കേണ്ടത് എന്നും ഒബാമ പറഞ്ഞു.

Read More >>