ആവശ്യത്തിനു തടവുകാരെ കിട്ടാനില്ല; ജയിലുകള്‍ പൂട്ടുന്നു

നെതര്‍ലാന്‍ഡ്സ്: ആവശ്യത്തിനു തടവുകാര്‍ ഇല്ലാത്തതിനാല്‍ നെതർലൻഡ്സിലെ അഞ്ചു ജയിലുകൾ അടച്ചു പൂട്ടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ആവശ്യത്തിനു തടവുകാരെ...

ആവശ്യത്തിനു തടവുകാരെ കിട്ടാനില്ല; ജയിലുകള്‍ പൂട്ടുന്നു

jail

നെതര്‍ലാന്‍ഡ്സ്: ആവശ്യത്തിനു തടവുകാര്‍ ഇല്ലാത്തതിനാല്‍ നെതർലൻഡ്സിലെ അഞ്ചു ജയിലുകൾ അടച്ചു പൂട്ടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ആവശ്യത്തിനു തടവുകാരെ കിട്ടാനില്ലാത്തത് കൊണ്ടാണ് ജയിലുകളുടെ പ്രവര്‍ത്തനം അവസാനിപിക്കുന്നത് എന്ന് നെതര്‍ലാന്‍ഡ്സ് നീതിന്യായ വകുപ്പുമന്ത്രി പാർലമെന്റിനെ അറിയിച്ചു. കഴിഞ്ഞ വര്‍ഷം ജയിലില്‍ കഴിയാന്‍ ആളില്ലാത്തതിനാല്‍ ഇവിടെ 8 ജയിലുകള്‍ പൂട്ടിയിരുന്നു.

കുറച്ചു നാള്‍ മുന്പ് അയാള്‍ രാജ്യമായ നോര്‍വേയില്‍ തടവുകാരുടെ എണ്ണം കൂടിയപ്പോള്‍ അവിടെ നിന്നും തടവുകാരെ ആളൊഴിഞ്ഞ നെതര്‍ലാന്‍ഡ്സ് ജയിലുകളില്‍ കൊണ്ട് വന്നു പാര്‍പ്പിച്ചിരുന്നു. 42 തടവുകാരാണ് ഇത്തരത്തിൽ കഴിഞ്ഞ വർഷം നെതർലൻഡ്സിലേക്ക് എത്തിയത്. ബെൽജിയത്തിൽ നിന്നും തടവുകാരെ ഇവിടെയെത്തിച്ചിരുന്നു. എന്നിട്ടും ജയിലുകൾ നിറയ്ക്കാൻ പറ്റാതായതോടെയാണ് കടുത്ത തീരുമാനത്തിലേക്കുള്ള നീക്കം.


ജയിലുകള്‍ പൂട്ടുന്നതോടെ അവിടെ ജോലി ചെയ്തിരുന്ന 1900 പേർക്ക് ജോലി പോകുമെന്നുറപ്പായി. ഇവര്‍ക്ക് പുതിയ ജോലികള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ സര്‍ക്കാര്‍.

രാജ്യത്തെ നിയമങ്ങളിൽ വന്ന മാറ്റവും കുറ്റകൃത്യങ്ങൾ കുറഞ്ഞതുമാണ് ഇത്തരമൊരു ‘പ്രതിസന്ധിയിലേക്ക് ’ ജയിലുകളെ തള്ളിവിട്ടത്. അതേസമയം പല കേസുകളിലെയും പ്രതികളെ പിടികൂടാൻ പൊലീസ് പരാജയപ്പെട്ടതിനാലാണ് ജയിലുകൾ നിറയാത്തതെന്ന്ചിലര്‍ ആരോപിക്കുന്നു.  വളരെ കുറഞ്ഞ കാലയളവു മാത്രം ശിക്ഷ അനുഭവിക്കേണ്ട രീതിയിലാണു പല ജഡ്ജുമാരും വിധി പ്രസ്താവിക്കുന്നതെന്നും വിമർശനമുണ്ട്.

അടികുറിപ്പ് : കഴിഞ്ഞ വർഷം ജനുവരിയിലെ കണക്കനുസരിച്ച് കേരളത്തിൽ 6,217 തടവുകാർക്കു താമസിക്കാനുള്ള സൗകര്യമാണുള്ളത്. എന്നാൽ എല്ലാ ജയിലുകളിലുമായി ആകെ പാർപ്പിച്ചിരിക്കുന്നതാകട്ടെ 7250ൽ അധികം പേരും. ഇവരെയെല്ലാം കുത്തിനിറച്ച് താമസിപ്പിക്കുകയല്ലാതെ വേറെ വഴിയിയൊന്നുമില്ലാത്ത അവസ്ഥയിൽ കേരളം നിൽക്കുമ്പോൾ അങ്ങ് നെതർലൻഡ്സിൽ ആവശ്യത്തിനു തടവുകാരെ കിട്ടാനില്ല എന്നാ കാരണം കൊണ്ട് ജയിലുകള്‍ പൂട്ടുന്നത്.

Read More >>