ഓല, യൂബര്‍ ടാക്സികള്‍ക്ക് വിലക്കില്ല

കൊച്ചി : ഒല, യൂബർ തുടങ്ങിയ ഓൺലൈൻ ടാക്‌സികൾക്ക് എയർപോർട്ട്, റെയിൽവെ സ്റ്റേഷൻ, ബസ് സ്‌റ്റാൻഡ് തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് യാത്രക്കാരെ കയറ്റാനും ഈ...

ഓല, യൂബര്‍ ടാക്സികള്‍ക്ക് വിലക്കില്ല

IndiaTv847746_keralahighcourt

കൊച്ചി : ഒല, യൂബർ തുടങ്ങിയ ഓൺലൈൻ ടാക്‌സികൾക്ക് എയർപോർട്ട്, റെയിൽവെ സ്റ്റേഷൻ, ബസ് സ്‌റ്റാൻഡ് തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് യാത്രക്കാരെ കയറ്റാനും ഈ സ്ഥലങ്ങളിലേക്ക് യാത്രക്കാരെ കൊണ്ടുപോകാനും അവകാശമുണ്ടെന്ന് ഹൈക്കോടതി. ഓൺലൈൻ ടാക്‌സികൾക്ക് സർവീസ് നടത്താൻ സാഹചര്യം വേണമെന്നാവശ്യപ്പെട്ട് പൊന്നാനി സ്വദേശി സി. നവാസ് നൽകിയ ഹർജിയിലാണ് ഇടക്കാല ഉത്തരവ്.

ഓൺലൈൻ ടാക്‌സികൾ യാത്രക്കാരെ കയറ്റുന്നതുമായി ബന്ധപ്പെട്ട് ക്രമസമാധാന പ്രശ്നം ഉണ്ടാകുന്നില്ലെന്ന് ഡി.ജി.പി ഉറപ്പു വരുത്തണമെന്നും ജസ്റ്റിസ് വി. ചിദംബരേഷിന്റെ ഇടക്കാല ഉത്തരവിൽ പറയുന്നു.

ഓൺലൈൻ ടാക്‌സി ഡ്രൈവറായ ഹർജിക്കാരനെ നെടുമ്പാശേരി എയർപോർട്ടിൽ വച്ച് പ്രീ പെയ്ഡ് ടാക്‌സി ഡ്രൈവർമാർ മർദ്ദിച്ചിരുന്നു. ഓൺലൈൻ ടാക്‌സികൾക്ക് എയർപോർട്ടിലെ പാർക്കിംഗ് ഏരിയയിൽ പ്രവേശിക്കാനാവില്ലെന്ന് പറഞ്ഞായിരുന്നു മർദ്ദനം.

Read More >>