അമേരിക്കയില്‍ നിന്ന് ഒരു സമ്മാനവും ക്യൂബയ്ക്ക് വേണ്ട : ഫിദല്‍ കാസ്ട്രോ

വിദ്യാഭ്യാസ സാംസ്‌കാരിക വികസനത്തിലുടെ ക്യൂബ കൈവരിച്ച നേട്ടം അടയറവയ്ക്കുമെന്ന വ്യാമോഹം ആര്‍ക്കും വേണ്ടെന്നു പറഞ്ഞ കാസ്ട്രോ രാജ്യത്തു സന്ദര്‍ശനം നടത്തിയ ശേഷം ഒബാമ പറഞ്ഞ കാര്യങ്ങള്‍ ക്യൂബന്‍ ജനതയ്ക്ക് ഹൃദയാഘാതം ഉണ്ടാക്കിയേക്കുമെന്നും പറയുന്നു.

അമേരിക്കയില്‍ നിന്ന് ഒരു സമ്മാനവും ക്യൂബയ്ക്ക് വേണ്ട : ഫിദല്‍ കാസ്ട്രോ

fidel-castro

ഹവാന: അമേരിക്ക- ക്യൂബ ബന്ധം പുനഃസ്ഥാപിച്ചതിനെതിരെ ക്യൂബ മുന്‍ പ്രസിഡന്റ് ഫിദല്‍ കാസ്‌ട്രോ രംഗത്ത്. ക്യൂബയിലെ ദേശീയദിനപത്രമായ ഗ്രാന്‍മയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലൂടെയാണ് കാസ്ട്രോയുടെ വിമര്‍ശം.

1961 ലെ അമേരിക്കന്‍ അധിനിവേശത്തെ ഓര്‍മിപ്പിച്ചു കൊണ്ട് അമേരിക്കയില്‍ നിന്നും ഒരു സമ്മാനവും ക്യൂബ ആഗ്രഹിക്കുന്നില്ലെന്ന് ദേശീയ ദിനപത്രത്തിലെ ലേഖനത്തിലൂടെ ഫിദല്‍ കാസ്‌ട്രോ വിമര്‍ശിച്ചു.

വിദ്യാഭ്യാസ സാംസ്‌കാരിക വികസനത്തിലുടെ ക്യൂബ കൈവരിച്ച നേട്ടം അടയറവയ്ക്കുമെന്ന വ്യാമോഹം ആര്‍ക്കും വേണ്ടെന്നു പറഞ്ഞ കാസ്ട്രോ രാജ്യത്തു സന്ദര്‍ശനം നടത്തിയ ശേഷം ഒബാമ പറഞ്ഞ കാര്യങ്ങള്‍ ക്യൂബന്‍ ജനതയ്ക്ക് ഹൃദയാഘാതം ഉണ്ടാക്കിയേക്കുമെന്നും പറയുന്നു.

ഒബാമയുടെ ചരിത്രപ്രധാനമായ ക്യൂബന്‍ സന്ദര്‍ശന വേളയില്‍ ഫിദല്‍ കാസ്‌ട്രോയെ അദ്ദേഹം സന്ദര്‍ശിച്ചിരുന്നില്ല.