രഞ്ജിത്തിന്‍റെ ‘ലീല’യ്ക്ക് വിലക്കില്ല

തിരുവനന്തപുരം: രഞ്ജിത് ചിത്രമായ 'ലീല'യ്ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് കേരള ഫിലിം പ്രൊഡ്യുസേഴ്സ് അസോസിയേഷൻ പ്രസിഡന്‍റ് ജി സുരേഷ്കുമാർ...

രഞ്ജിത്തിന്‍റെ ‘ലീല’യ്ക്ക് വിലക്കില്ല

leela-2തിരുവനന്തപുരം: രഞ്ജിത് ചിത്രമായ 'ലീല'യ്ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് കേരള ഫിലിം പ്രൊഡ്യുസേഴ്സ് അസോസിയേഷൻ പ്രസിഡന്‍റ് ജി സുരേഷ്കുമാർ അറിയിച്ചു. എന്നാൽ സിനിമാ രംഗത്തെ എല്ലാ സംഘടനകളുമായി കൂടിയാലോചിച്ച ശേഷം മാത്രമേ ഈ ചിത്രം റിലീസ് ചെയ്യാവൂ എന്നു തീരുമാനിച്ചിട്ടുണ്ടെന്ന് സുരേഷ്കുമാർ പറഞ്ഞു .

രഞ്ജിത് അടക്കം സിനിമാ രംഗത്തെ എല്ലാവർക്കും അച്ചടക്കം ഒരു പോലെ ബാധകമാണ്. ഈ സാഹചര്യത്തിൽ ഫിലിം ചേംബർ കൂടാതെ നിർമാതാക്കളുടെയും വിതരണക്കാരുടെയും തിയറ്റർ ഉടമകളുടെയും സംഘടനകൾ എന്നിവരുമായും കൂടിയാലോചിച്ച ശേഷമേ 'ലീല'യുടെ റിലീസ് ഡേറ്റും മറ്റു കാര്യങ്ങളും തീരുമാനിക്കാനാവൂ എന്നും സുരേഷ്കുമാർ അറിയിച്ചു.

പ്രശ്നങ്ങളെല്ലാം പരിഹരിച്ചാൽ പിന്നെ 'ലീല'യുടെ റിലീസിനു തടസമൊന്നും ഉണ്ടാവില്ല. 2 വർഷമായി സംഘടനയില്‍ അംഗത്വം പുതുക്കാത്ത രഞ്ജിത്ത് ഇപ്പോൾ തങ്ങളുടെ സംഘടനയിൽ അംഗമല്ലെന്നും സുരേഷ്കുമാർ അറിയിച്ചു.