മാധ്യമ പ്രവര്‍ത്തനം അവസാനിപ്പിച്ചാണ് രാഷ്ട്രീയത്തിലേക്കിറങ്ങുന്നതെന്ന് നികേഷ് കുമാര്‍

കണ്ണൂര്‍: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാര്‍ഥിയായി അഴീക്കോട് മണ്ഡലത്തില്‍ നിന്നും ജനവിധി തേടുന്ന മാധ്യമപ്രവര്‍ത്തകന്‍ എം.വി...

മാധ്യമ പ്രവര്‍ത്തനം അവസാനിപ്പിച്ചാണ് രാഷ്ട്രീയത്തിലേക്കിറങ്ങുന്നതെന്ന് നികേഷ് കുമാര്‍


-nikesh-kumarകണ്ണൂര്‍: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാര്‍ഥിയായി അഴീക്കോട് മണ്ഡലത്തില്‍ നിന്നും ജനവിധി തേടുന്ന മാധ്യമപ്രവര്‍ത്തകന്‍ എം.വി നികേഷ് കുമാര്‍ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ സജീവമായി.
ഇത് രാഷ്ട്രീയത്തിലിറങ്ങേണ്ട കാലമാണെന്നും, ഇടതുപക്ഷ രാഷ്ട്രീയത്തെ ശക്തിപ്പെടുത്തേണ്ട സമയമാണെന്നും നികേഷ് കുമാര്‍ പറഞ്ഞു. മാധ്യമപ്രവര്‍ത്തനം ആയിരുന്നു ഇത്ര കാലം തന്റെ കര്‍മ്മമേഖല. എന്നാല്‍ അവിടെയും താന്‍ രാഷ്ട്രീയ പ്രവര്‍ത്തനം തന്നെയാണ് നടത്തിയത്. എന്നാല്‍ ഇത് രാഷ്ട്രീയത്തില്‍ ഇടപെടേണ്ട സമയമാണ്. സുതാര്യവും സത്യസന്ധവും ആത്മാര്‍ഥവുമായ രാഷ്ട്രീയ പ്രവര്‍ത്തനമാണ് ആഗ്രഹിക്കുന്നതെന്ന് പറഞ്ഞ നികേഷ് മാധ്യമപ്രവര്‍ത്തനം അവസാനിപ്പിച്ചാണ് താന്‍ രാഷ്ട്രീയത്തിലേക്കിറങ്ങുന്നതെന്നും വ്യക്തമാക്കി.അഴീക്കോട് തന്റെ ജന്മഭൂമിയാണന്നും സ്വന്തം നാട്ടുകാര്‍ക്കിടയില്‍ ഇടയില്‍ ഇറങ്ങി പ്രവര്‍ത്തിക്കുന്നത് വൈകാരികമായ അനുഭവമാണെന്നും പറഞ്ഞ നികേഷ്, പിതാവായ എം.വി.രാഘവന്റെ രാഷ്ട്രീയ ജീവിതത്തില്‍ വലിയ സ്വാധീനമുണ്ടായിരുന്ന മണ്ഡലമായിരുന്നു അഴീക്കോടെന്നും കൂട്ടി ചേര്‍ത്തു.
വരുന്ന നിയമസഭാതെരഞ്ഞെടുപ്പിൽ കണ്ണൂർ ജില്ലയിലെ അഴീക്കോട് മണ്ഡലത്തിൽ നിന്ന് ഇടതു ജനാധിപത്യ മുന്നണി പിന്തുണയ്ക്കുന്ന സ്വതന്...

Posted by M V Nikesh Kumar on Wednesday, 30 March 2016