സ്ഥാനാര്‍ത്ഥിയെ തേടി പത്ര പരസ്യം; താല്‍പ്പര്യമുള്ളവര്‍ വിളിക്കുക, പിരിച്ചതില്‍ പാതി എടുക്കാം

തൃശൂര്‍ .നിയമസഭ സ്ഥാനാര്‍ത്ഥിയാകാന്‍ താല്‍പ്പര്യമുള്ളവര്‍ ബന്ധപ്പെടുക ' ആകെ സീറ്റ് 140. ദേശീയ അധ്യക്ഷന്‍ കെ.എം .ശിവപ്രസാദ് ഗാന്ധി .ഇന്ത്യന്‍...

സ്ഥാനാര്‍ത്ഥിയെ തേടി പത്ര പരസ്യം; താല്‍പ്പര്യമുള്ളവര്‍ വിളിക്കുക, പിരിച്ചതില്‍ പാതി എടുക്കാം

gandhi-party

തൃശൂര്‍ .നിയമസഭ സ്ഥാനാര്‍ത്ഥിയാകാന്‍ താല്‍പ്പര്യമുള്ളവര്‍ ബന്ധപ്പെടുക ' ആകെ സീറ്റ് 140. ദേശീയ അധ്യക്ഷന്‍ കെ.എം .ശിവപ്രസാദ് ഗാന്ധി .ഇന്ത്യന്‍ ഗാന്ധിയന്‍ പാര്‍ട്ടി ഓഫീസ് മുല്ലശ്ശേരി പി.ഒ . പിഓ .680509 പിന്നെ ഫോണ്‍ നമ്പറും.  ഇമെയില്‍ ' വെബ് വിലാസങ്ങളും. അപേക്ഷ നന്‍കി സ്ഥാനാര്‍ത്ഥിയാകാന്‍ പുതിയ അവസരം നല്‍കുന്ന ഇന്ത്യന്‍ ഗാന്ധിയന്‍ പാര്‍ട്ടിയുടെ പരസ്യം ഇന്നലെ ത്യശൂരില്‍ നിന്നിറങ്ങുന്ന 'സ്വതന്ത്ര മണ്ഡപം' എന്ന പത്രത്തിലാണ് പ്രത്യക്ഷപ്പെട്ടത് .


ഒരു മണ്ഡലത്തില്‍ ആദ്യം വിളിക്കുന്നയാള്‍ക്ക് സ്ഥാനാര്‍ത്ഥിയാകാം .നാരദ ന്യൂസിനു വേണ്ടി സ്ഥാനാര്‍ത്ഥി മോഹിയായി ഈ നമ്പറില്‍ വിളിച്ചു. പരസ്യത്തിലെ നമ്പറില്‍ കണ്ട ദേശീയ അധ്യക്ഷന്‍ കെ.എം .ശിവപ്രസാദ് ഗാന്ധിയാണ് സംസാരിച്ചത്. സ്ഥാനാര്‍ത്ഥിയാകാനാണ് എന്നു പറഞ്ഞപ്പോള്‍ ഗാന്ധി പറഞ്ഞു. 'വളരെ സന്തോഷം .ആരും വിളിക്കാറില്ല'.

വിളിക്കുന്ന സ്ഥലം ഏതെന്ന്  അടുത്ത ചോദ്യം. പാലക്കാടെന്ന് പറഞ്ഞപ്പോല്‍ സ്ഥാനാര്‍ത്ഥിയായി നില്‍ക്കാന്‍ താല്‍പ്പര്യമുള്ള മണ്ഡലം ഏതെന്നായി. ഒറ്റപ്പാലം മതിയെന്ന് പറഞ്ഞപ്പോല്‍ ഗാന്ധി സമ്മതിച്ചു. സ്ഥാനാര്‍ത്ഥിയാകാന്‍ യോഗ്യത ഇത്രയെ ഉള്ളു ;ഫോട്ടോ, തിരിച്ചറിയല്‍ കാര്‍ഡ്, വോട്ടേഴ്സ് ലിസ്റ്റില്‍ പേരുണ്ട് എന്ന് ഉറപ്പാക്കുന്ന പട്ടിക. ഇതുമായി സംസ്ഥാന കമ്മിറ്റി ഓഫീസില്‍ എത്തിയാല്‍ മതി. കെട്ടി വെക്കാന്‍ പതിനായിരം രൂപ മതിയെന്നാണ് ഗാന്ധി പറഞ്ഞത്. അതും പ്രവര്‍ത്തന ഫണ്ടും മണ്ഡലത്തില്‍ നിന്ന് തന്നെ പിരിക്കണം. പിരിക്കുന്നതിന്റെ അമ്പതു ശതമാനം താഴെകിട പ്രവര്‍ത്തനത്തിന് സ്ഥാനാര്‍ത്ഥിക്ക് എടുക്കാം. 20 ശതമാനം, ജില്ലാ കമ്മിറ്റിക്കും, 20 ശതമാനം സംസ്ഥാന കമ്മിറ്റിക്കും 10 ശതമാനം കേന്ദ്ര കമ്മിറ്റിക്കും നല്‍കണം,  അതായത് ചിലവ് കഴിച്ച് അമ്പത് ശതമാനം ദേശീയ അധ്യക്ഷനായ പരസ്യത്തില്‍ പറയുന്ന ഗാന്ധിക്ക് ഏല്‍പ്പിച്ചാല്‍ മതി.

സഖാവ് , ഫാദര്‍ ,എന്നൊക്കെ പറയുന്നത് പോലെ ഈ പാര്‍ട്ടി അംഗങ്ങള്‍ പരസ്പരം ഗാനധി എന്നെ വിളിക്കാവു . മലമ്പുഴയില്‍ മുകുന്ദന്‍ ഗാന്ധി സ്ഥാനാര്‍ത്ഥിയാകും. കുമ്മനത്തിനെതിരെ സ്ഥാനാര്‍ത്ഥിയെ കിട്ടിയില്ല . പുതുപ്പള്ളിയില്‍ ദേശീയ അധ്യക്ഷന്‍ തന്നെ മത്സരിക്കും. സ്ഥാനാര്‍ത്ഥിയായാന്‍ ദേശീയ അധ്യക്ഷന്‍ തന്നെ വന്ന് അതാതു മണ്ഡലത്തില്‍ പത്ര സമ്മേളനം നടത്തും. ഫോണ്‍ കട്ട് ചെയ്തപ്പോള്‍ ദേശീയ അധ്യക്ഷന്‍  തിരിച്ചു വിളിച്ചു.അങ്ങോട്ട്‌ വിളിച്ചതു കൊണ്ട് സംസ്ഥാന കമ്മിറ്റിയിലേക്ക് തെരഞ്ഞെടുത്ത വിവരവും അറിയിച്ചു. സന്തോഷം പറഞ്ഞ് കട്ട് ചെയ്തപ്പോള്‍ പിന്നേയും വിളിച്ച് ദേശീയ കമ്മിറ്റിയിലേക്ക് തെരഞ്ഞെടുത്തു. ഉടര്‍ നേരിട്ടു കാണണം എന്ന് പറഞ്ഞു. ഒരു എയ്ഡഡ് സ്കൂളിലെ അധ്യാപകനാണത്രെ ഇദ്ദേഹം. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിലും സ്ഥാനാര്‍ത്ഥികളെ തേടി ഇയാള്‍ പരസ്യം നല്‍കിയിരുന്നു.