ജംഗിള്‍ബുക്കുമായി മൌഗ്ലി ഇന്ത്യയില്‍ എത്തുന്നു

ലോകമെമ്പാടും  റിലീസിനൊരുങ്ങുന്ന 'ദി ജംഗിള്‍ബുക്ക്'-ന്‍റെ പ്രചാരണത്തിനായി ചിത്രത്തില്‍ മൌഗ്ലിയെ അവതരിപ്പിക്കുന്ന ഇന്ത്യന്‍ വംശജനായ നീല്‍ സെഥി തന്നെ...

ജംഗിള്‍ബുക്കുമായി മൌഗ്ലി ഇന്ത്യയില്‍ എത്തുന്നു

nee

ലോകമെമ്പാടും  റിലീസിനൊരുങ്ങുന്ന 'ദി ജംഗിള്‍ബുക്ക്'-ന്‍റെ പ്രചാരണത്തിനായി ചിത്രത്തില്‍ മൌഗ്ലിയെ അവതരിപ്പിക്കുന്ന ഇന്ത്യന്‍ വംശജനായ നീല്‍ സെഥി തന്നെ ഇന്ത്യയില്‍ എത്തുന്നു. റുഡ്യാഡ് കിപ്ലിങ്ങിന്‍റെ അതേ പേരിലുള്ള നോവലിനെ ആധാരമാക്കി നിര്‍മ്മിച്ച 'ദി ജംഗിള്‍ബുക്ക്' ഏപ്രില്‍ 8ന് തീയറ്ററുകളില്‍ എത്തും.

ലൈവ്- ആക്ഷന്‍ ചിത്രമായ 'ദി ജംഗിള്‍ബുക്കി'ന്‍റെ ട്രെയിലര്‍ ഇതിനോടകം തന്നെ ലോക ശ്രദ്ധയാകര്‍ഷിച്ചു കഴിഞ്ഞു. ചിത്രം ഹിന്ദിയില്‍ മൊഴിമാറ്റം നടത്തി ഇന്ത്യയിലും പ്രദര്‍ശനത്തിനെത്തും.  ചിത്രത്തിലെ രണ്ടു പ്രധാന  കഥാപാത്രങ്ങള്‍ക്ക് ശബ്ദം നല്‍കുന്നത് ബോളിവുഡ് താരങ്ങളായ പ്രിയങ്ക ചോപ്രയും നസറുദ്ദീന്‍ ഷായുമാണ്.


2000-ഓളം കുട്ടികളെ ഓഡീഷന്‍ ചെയ്ത ശേഷമാണ്  സംവിധായകന്‍ ജോന്‍ ഫാവ്രു ചിത്രത്തിലെ കേന്ദ്രകഥാപാത്രമായ മൌഗ്ലിയെ  അവതരിപ്പിക്കാന്‍ 12 വയസ്സുകാരനായ നീല്‍ സേഥിയെ തിരഞ്ഞെടുത്തത്. ഈ മാസം അവസാനം ഇന്ത്യയില്‍ എത്തുന്ന നീല്‍ ഔദ്യോഗികമായി ചിത്രത്തെ ഇന്ത്യക്കാരുടെ മുന്നില്‍ അവതരിപ്പിക്കും എന്ന് ചിത്രത്തിന്‍റെ നിര്‍മ്മാതാക്കളായ വാള്‍ട്ട് ഡിസ്നി പിക്ചേഴ്സ് അധികൃതര്‍ മാധ്യമങ്ങളെ അറിയിച്ചു.