കേന്ദ്രം ഇടപെട്ടു; ബിജെപി കണ്ണ് വെച്ച കോവളം ഉള്‍പ്പടെ 37 സീറ്റുകള്‍ ബി ഡി ജെ എസ് നല്‍കാന്‍ ധാരണ

തിരുവനന്തപുരം: എന്‍ഡിഎ സീറ്റ് വിഭജനം പൂര്ത്തിയാപ്പോള്‍ ബിജെപി വിജയ സാധ്യതയുണ്ട് എന്ന് കരുതി ശക്തമായ പ്രവര്‍ത്തനങ്ങള്‍ നടത്തി വന്ന കോവളവും  അടക്കമുള്ള...

കേന്ദ്രം ഇടപെട്ടു;  ബിജെപി കണ്ണ് വെച്ച കോവളം ഉള്‍പ്പടെ 37 സീറ്റുകള്‍ ബി ഡി ജെ എസ് നല്‍കാന്‍ ധാരണ

bdjs

തിരുവനന്തപുരം: എന്‍ഡിഎ സീറ്റ് വിഭജനം പൂര്ത്തിയാപ്പോള്‍ ബിജെപി വിജയ സാധ്യതയുണ്ട് എന്ന് കരുതി ശക്തമായ പ്രവര്‍ത്തനങ്ങള്‍ നടത്തി വന്ന കോവളവും  അടക്കമുള്ള മണ്ഡലങ്ങള്‍ ബിഡിജെഎസിന് വിട്ടുകൊടുക്കാന്‍ കേന്ദ്ര നേതൃത്വം സംസ്ഥാന  ഘടകത്തിന് നിര്‍ദ്ദേശം നല്‍കി.  കോവളം, കാഞ്ഞങ്ങാട്, തൊടുപുഴ, കൊടുങ്ങല്ലൂര്‍ തുടങ്ങിയ സീറ്റുകളാണ് കേന്ദ്ര നേതൃത്വത്തിന്‍റെ നിര്‍ദ്ദേശപ്രകാരം  ബിഡിജെഎസിന് വിട്ടുകൊടുക്കേണ്ടിവന്നത്.

കോവളം മണ്ഡലത്തില്‍ ബി ജെ പി തിരുവനന്തപുരം ജില്ല പ്രസിഡന്റ് സുരേഷ്നെ മത്സരിപ്പിക്കാന്‍ ആണ് സംസ്ഥാന നേതൃത്വം തീരുമാനിച്ചിരുന്നത് എന്നാല്‍ ആ സ്ഥാനത്ത് ഇനി എസ് എന്‍ ഡി പി കോവളം യുണിയന്‍ സെക്രട്ടറി അഡ്വ: ടി എന്‍ സുരേഷ് ആകും മത്സരിക്കുക.


ബി ജെ പി, ബി ഡി ജെ എസ്, കേരള കോണ്‍ഗ്രസ്സ് (പി സി തോമസ്‌), ടി എന്‍ ജോണ്‍ വിഭാഗം, കേരള വികാസ് കോണ്‍ഗ്രസ്, ലോക് ജനശക്തി പാര്‍ട്ടി എന്നിവര്‍ ഉള്‍പ്പെട്ടതാണ് കേരളത്തിലെ എന്‍ ഡി എ.  മറ്റു ഘടകകക്ഷികളുമായ് സീറ്റ് വിഭജനം ഉടന്‍ പൂര്‍ത്തിയാക്കി സംസ്ഥാനത്തെ  മുഴുവന്‍ എന്‍ ഡി എ സ്ഥാനാര്‍ത്ഥികളേയും ഈ മാസം 27 ന് പ്രഖ്യാപിക്കുമെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ അറിയിച്ചു. ഏപ്രില്‍ ആദ്യവാരം തന്നെ ഔദ്യോഗികമായ തിരഞ്ഞെടുപ്പ് കണ്‍വെന്ഷന്‍ നടത്തുമെന്നും കുമ്മനം അറിയിച്ചു.

ബി ഡി ജെ എസ് മത്സരിക്കുന്ന മണ്ഡലങ്ങള്‍:-
തിരുവ​ന​ന്ത​പുരം​ -കോ​വളം, വര്‍ക്ക​ല, വാ​മ​ന​പുരം.​

കൊ​ല്ലം​-ഇരവിപുരം,​ കൊ​ല്ലം, കരു​നാ​ഗ​പ്പ​ള്ളി, കു​ന്ന​ത്തൂര്‍.

പ​ത്ത​നം​തി​ട്ട​-റാ​ന്നി, തിരുവല്ല.

ആലപ്പു ഴ -കാ​യം​കുളം, കു​ട്ട​നാ​ട്,​ ചേര്‍ത്ത​ല,  അരൂര്‍.​കോ​ട്ട​യം​- ഏറ്റുമാ​നൂര്‍,വൈ​ക്കം, പൂ​ഞ്ഞാര്‍.

ഇടു​ക്കി​ - തൊ​ടുപുഴ,ഇടു​ക്കി, ഉടു​മ്പന്‍​ചോ​ല.

എറണാ​കുളം​- വൈ​പ്പിന്‍,കളമ​ശേ​രി,പറവൂര്‍, കു​ന്ന​ത്തു​നാ​ട്,​കോ​തമം​ഗലം.

തൃശൂര്‍ -​കൊ​ടുങ്ങല്ലൂര്‍,​കൈ​പ്പ​മം​ഗലം,​നാ​ട്ടി​ക,ചാ​ലക്കുടി,ഒല്ലൂര്‍.

പാ​ല​ക്കാ​ട് -​ഷൊര്‍ണൂര്‍, മണ്ണാര്‍​ക്കാ​ട്.

മലപ്പുറം​ - നിലമ്പൂര്‍.​

കോ​ഴി​ക്കോ​ട് -കോ​ഴി ക്കോ​ട് സൗ​ത്ത്,തിരുവ​മ്പാ​ടി, പേ​രാ​മ്പ്ര.

കണ്ണൂര്‍ - പേ​രാ​വൂര്‍.

കാ​സര്‍​കോ​ട് -കാ​ഞ്ഞ​ങ്ങാ​ട്.