ജെ.എന്‍.യു വിദ്യാര്‍ഥികള്‍ക്കു പിന്തുണയുമായി നടന്‍ നസറുദ്ദീന്‍ ഷാ

ജെ.എന്‍.യു വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി പ്രശസ്ത നടന്‍ നസറുദ്ദീന്‍ ഷാ. നടന്‍ രജത് കപൂറിനൊപ്പം നാടകം അവതരിപ്പിക്കാന്‍ കൊച്ചിയില്‍ എത്തിയ...

ജെ.എന്‍.യു വിദ്യാര്‍ഥികള്‍ക്കു പിന്തുണയുമായി നടന്‍ നസറുദ്ദീന്‍ ഷാ

nasar

ജെ.എന്‍.യു വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി പ്രശസ്ത നടന്‍ നസറുദ്ദീന്‍ ഷാ. നടന്‍ രജത് കപൂറിനൊപ്പം നാടകം അവതരിപ്പിക്കാന്‍ കൊച്ചിയില്‍ എത്തിയ നസറുദ്ദീന്‍ ഷാ  മാധ്യമങ്ങളുമായുള്ള സംഭാഷണത്തിലാണ് ജെ.എന്‍.യു വിദ്യാര്‍ത്ഥികളെ  പിന്തുണക്കുന്നതായി അഭിപ്രായപ്പെട്ടത്. എന്നാല്‍ ദേശവിരുദ്ധ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തുന്നതിനെതിരെ ശെരിയായ അന്വേഷണം നടത്തണം എന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യ  സഹിഷ്ണുത നിറഞ്ഞ രാജ്യമാണെന്നും ഒന്നോ രണ്ടോ സംഭവങ്ങളുടെ പേരില്‍ നമ്മുടെ രാജ്യത്ത് അസഹിഷ്ണുത നിലകൊള്ളുന്നു എന്ന രീതിയിലുള്ള പ്രസ്താവനകള്‍ ഉന്നയിക്കുന്നത് തെറ്റാണെന്നും നസറുദീന്‍ ഷാ വിശദീകരിച്ചു. മലയാള സിനിമയെക്കുറിച്ച് തനിക്കു അഭിമാനമാനാമാണ് ഉള്ളതെന്നും അന്തരിച്ച നടന്‍ തിലകനാണ് താന്‍ ഏറ്റവും ഇഷ്ടപ്പെടുന്ന മലയാളത്തിലെ അഭിനേതാവ് എന്നും നസറുദ്ദീന്‍ ഷാ വെളിപ്പെടുത്തുകയുണ്ടായി.

ഇന്ത്യയില്‍ കൂടാതെ അന്തര്‍ദേശീയ തലത്തിലും പ്രശസ്തനായ നസറുദ്ദീന്‍ ഷാ നിരവധി ഹോളിവുഡ് ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ട്. നാടകരംഗത്തും വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള അദ്ദേഹം 1994ല്‍ പുറത്തിറങ്ങിയ 'പൊന്തന്‍മാട' എന്ന ടി.വി.ചന്ദ്രന്‍ ചിത്രത്തിലൂടെ മലയാളസിനിമയിലും അരങ്ങേറി.