ഒരു വര്‍ഷത്തെ ബഹിരാകാശവാസത്തിന് ശേഷം നാസയിലെ ശാസ്ത്രഞ്ജന്മാര്‍ ഭൂമിയില്‍ തിരിച്ചെത്തി

ഒരു വര്‍ഷത്തെ ബഹിരാകാശവാസത്തിന് ശേഷം നാസയിലെ ശാസ്ത്രഞ്ജന്മാര്‍  ഇന്ന് രാവിലെ ഭൂമിയിലേക്ക്‌ തിരിച്ചെത്തി. അമേരിക്കന്‍ ശാസ്ത്രഞ്ജനായ സ്കോട്ട് കെല്ലി,...

ഒരു വര്‍ഷത്തെ ബഹിരാകാശവാസത്തിന് ശേഷം നാസയിലെ ശാസ്ത്രഞ്ജന്മാര്‍ ഭൂമിയില്‍ തിരിച്ചെത്തി

nasa

ഒരു വര്‍ഷത്തെ ബഹിരാകാശവാസത്തിന് ശേഷം നാസയിലെ ശാസ്ത്രഞ്ജന്മാര്‍  ഇന്ന് രാവിലെ ഭൂമിയിലേക്ക്‌ തിരിച്ചെത്തി. അമേരിക്കന്‍ ശാസ്ത്രഞ്ജനായ സ്കോട്ട് കെല്ലി, റഷ്യന്‍ ശാസ്ത്രഞ്ജന്‍ മിഖായേല്‍ കോര്നിക്കൊവ് എന്നിവരാണ് ഒരു വര്‍ഷത്തെ ബഹിരാകാശ വാസത്തിനുശേഷം കസ്സാക്കിസ്ഥാനില്‍ ലാന്‍ഡ്‌ ചെയ്തത്. 340 ദിനങ്ങളാണ് ഇരുവരും ബഹിരാകാശത്ത് ചിലവഴിച്ചത്.

മനുഷ്യശരീരത്തിലെ മൈക്രോ-ഗ്രാവിറ്റിയെക്കുറിച്ച് പഠനം നടത്താനാണ് നാസ ഇരുവരെയും ബഹിരാകാശത്തെക്ക് അയച്ചത്. ചൊവ്വയിലേക്കും മറ്റ് ഗ്രഹങ്ങളിലെക്കും മനുഷ്യരെ അയക്കാനുള്ള  നാസയുടെ പദ്ധതിയുടെ മുന്നോടിയായിട്ടാണ് ഈ പഠനം നടത്തിയത്.  ബഹിരാകാശ ദൌത്യങ്ങള്‍  സാധാരണയായി 6 മാസങ്ങളുടെ കാലയളവിലാണ് നടത്താറുള്ളത്. അന്തരീക്ഷവാസം മനുഷ്യശരീരത്തിലെ പേശീബലത്തെ കുറക്കുകയും കാഴ്ചശക്തിയെ ദോഷകരമായി ബാധിക്കുകയും ചെയ്യുന്നു. ഇത്തരം ദോഷങ്ങളെ അതിജീവിച്ചു എത്രകാലം  മനുഷ്യശരീരത്തിന് ബഹിരാകാശത്ത് പിടിച്ചുനില്കാനാവും എന്ന് മനസ്സിലാക്കാന്‍ വേണ്ടിയാണു നാസ ഇത്തവണ ഒരു വര്‍ഷമായി ദൌത്യത്തിന്റെ ദൈര്‍ഘ്യം കൂട്ടിയത്.


ഇനിയും ഒരു 100 ദിവസങ്ങള്‍ കൂടി ബഹിരാകാശത്ത് ചിലവഴിക്കാന്‍ സാധിക്കുമെന്നും എന്നാല്‍ തല്‍കാലം മടങ്ങിവരാനായതില്‍ സന്തോഷമേയുള്ളൂ എന്നും  സ്കോട്ട് കെല്ലി മാധ്യമങ്ങളോട് വ്യക്തമാക്കി. കഴിഞ്ഞ ഒരു വര്‍ഷക്കാലയളവില്‍ ശാരീരികമായ വിഷമതകള്‍ ഒന്നും തന്നെ അലട്ടിയില്ലെന്നും കുടുംബാന്ഗങ്ങളില്‍ നിന്നും വിട്ടു നില്‍ക്കേണ്ടി വന്നത് മാത്രമാണ് തന്നെ വിഷമിപ്പിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Read More >>