നാന്‍സി റീഗന്‍ അന്തരിച്ചു

അമേരിക്കയിലെ മുന്‍ പ്രഥമ വനിതയും നടിയുമായ  നാന്‍സി റീഗന്‍ അന്തരിച്ചു. 94 വയസ്സായിരുന്നു. ഹൃദയ സംബന്ധമായ അസുഖങ്ങളെത്തുടര്‍ന്നാണ് അന്ത്യം. അമേരിക്കയിലെ...

നാന്‍സി റീഗന്‍ അന്തരിച്ചു

reegan

അമേരിക്കയിലെ മുന്‍ പ്രഥമ വനിതയും നടിയുമായ  നാന്‍സി റീഗന്‍ അന്തരിച്ചു. 94 വയസ്സായിരുന്നു. ഹൃദയ സംബന്ധമായ അസുഖങ്ങളെത്തുടര്‍ന്നാണ് അന്ത്യം. അമേരിക്കയിലെ 40-ആമത് പ്രെസിഡന്റും നടനുമായിരുന്നു   നാന്‍സി റീഗന്റെ ഭര്‍ത്താവ് റൊണാള്‍ഡ് റീഗന്‍. മികച്ച ഭരണാധികാരിയായിരുന്ന റൊണാള്‍ഡ് റീഗന്‍ 2004ല്‍  മരണമടഞ്ഞിരുന്നു.

1921 ജൂലൈ 6ന് അമേരിക്കയിലെ ന്യൂ യോര്‍ക്കിലാണ് നാന്‍സി റീഗന്റെ ജനനം. 1949ല്‍ അഭിനയരംഗത്ത് ചുവടുറപ്പിച്ച അവര്‍ 11 ചിത്രങ്ങളിലോളം വേഷമിട്ടു. അക്കാലയളവിലാണ് അന്നത്തെ പ്രമുഖ നടനായിരുന്ന റൊണാള്‍ഡ് റീഗനെ നാന്‍സി കണ്ടുമുട്ടിയത്‌.  തുടര്‍ന്ന് കുറച്ചു വര്‍ഷങ്ങളുടെ പ്രണയത്തിനുശേഷം 1952ല്‍ ഇരുവരും വിവാഹിതരായി. 1966ല്‍ കാലിഫോര്‍ണിയ ഗവര്‍ണ്ണറായും 1980- 84 കാലഘട്ടത്തില്‍ പ്രെസിഡന്റായും സേവനമനുഷ്ഠിച്ച റൊണാള്‍ഡ് റീഗന് പിന്നില്‍ നെടുംതൂണായിരുന്നു നാന്‍സി റീഗന്‍. ഭരണകാലയളവിലെ റീഗന്റെ പല തീരുമാനങ്ങള്‍ക്കും പിന്നില്‍ നാന്‍സിയുടെ കരങ്ങളായിരുന്നു എന്ന് അവരുടെ അടുത്ത സുഹൃത്തുക്കള്‍ അഭിപ്രായപ്പെടുന്നു.

തൊണ്ണൂറുകളുടെ മദ്ധ്യത്തില്‍ അല്ഷിമേഴ്സിന്റെ പിടിയില്‍ അകപ്പെട്ട റൊണാള്‍ഡ്‌ റീഗനെ സ്നേഹപൂര്‍വ്വം പരിചരിച്ച നാന്‍സി റീഗന്‍ അദ്ദേഹത്തിന്റെ അവസാന ശ്വാസം വരെയും അദ്ദേഹത്തോടൊപ്പം നിലകൊണ്ടു. വിവാഹമോചനങ്ങള്‍ക്ക് പേരുകേട്ട അമേരിക്കയില്‍ പ്രണയത്തിന്റെ പ്രതീകമായി റീഗന്‍ ദമ്പതികള്‍ നിലനില്‍ക്കുന്നു.