ഐഫോണിനെ കുറിച്ചുള്ള അന്ധവിശ്വാസം തിരുത്തി ആപ്പിള്‍ കമ്പനി

ഐഫോണിനെ കുറിച്ച് കാലങ്ങളായി ഉപഭോക്താക്കളില്‍ നിലനിന്നിരുന്ന ഒരു സംശയം ദൂരികരിച്ചു കൊണ്ട് അപ്പിള്‍ കമ്പനി രംഗത്ത് എത്തി.ഐഫോണിന്‍റെ ഹോം ബട്ടന്‍...

ഐഫോണിനെ കുറിച്ചുള്ള അന്ധവിശ്വാസം തിരുത്തി ആപ്പിള്‍ കമ്പനി

apple-sign-431 copy

ഐഫോണിനെ കുറിച്ച് കാലങ്ങളായി ഉപഭോക്താക്കളില്‍ നിലനിന്നിരുന്ന ഒരു സംശയം ദൂരികരിച്ചു കൊണ്ട് അപ്പിള്‍ കമ്പനി രംഗത്ത് എത്തി.

ഐഫോണിന്‍റെ ഹോം ബട്ടന്‍ ഉപയോഗിച്ച് മള്‍ട്ടി ടാസ്ക്കിംഗ് മെനുവില്‍നിന്ന് നമ്മള്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ആപ്ലിക്കേഷന്‍ നീക്കിയാല്‍ ബാറ്ററി ലൈഫ് കുറയുമെന്ന അന്ധവിശ്വാസം പൂര്‍ണമായും തെറ്റാണ് എന്നാണ് കമ്പനി പറയുന്നത്. ബാക്ക്ഗ്രൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന ആപ്ലിക്കേഷനുകള്‍ നമ്മുടെ ബാറ്ററി ചാര്‍ജ്ജ് തീര്‍ക്കുമെന്നത് വെറും അന്ധവിശ്വാസമാണെന്ന് ആപ്പിളിന്റെ സോഫ്റ്റ്‌വെയര്‍ ഹെഡ് ക്രെയിഗ് ഫ്രെട്ജി പറയുന്നു.

ഒട്ടുമിക്ക ആപ്ലിക്കേഷനുകളും ഹോം മെനു ഉപയോഗിച്ച് മാറ്റിയാല്‍ അത് താത്കാലികമായി പ്രവര്‍ത്തനരഹിതമാകും. പിന്നീട് വീണ്ടും തുറന്നാല്‍ മാത്രമേ വീണ്ടും ഈ ആപ്ളിക്കേഷനുകള്‍ പ്രവര്‍ത്തിക്കുകയും ബാറ്ററി ചാര്‍ജ്ജ് തീര്‍ക്കുകയും ചെയ്യുകയുളളൂ. മ്യൂസിക് ആപ്പ്, ജിപിഎസ് ട്രാക്കര്‍ തുടങ്ങിയ ആപ്പുകള്‍  ബാക്ക്ഗ്രൗണ്ടില്‍ പ്രവര്‍ത്തിക്കുകയും ചെയ്യും.

Read More >>