മാതൃഭൂമിക്കെതിരെയുള്ള പ്രതിഷേധം അവസാനിപ്പിക്കുന്നതായി സമസ്തയും പോപ്പുലര്‍ ഫ്രണ്ടും

കോഴിക്കോട്: പ്രവാചകനെ അധിക്ഷേപിച്ച് വാര്‍ത്ത നല്‍കിയതില്‍ ഖേദം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് മാതൃഭൂമിക്കെതിരെയുള്ള പ്രതിഷേധം അവസാനിപ്പിക്കുന്നതായി...

മാതൃഭൂമിക്കെതിരെയുള്ള പ്രതിഷേധം അവസാനിപ്പിക്കുന്നതായി സമസ്തയും പോപ്പുലര്‍ ഫ്രണ്ടും

mathrubhumi

കോഴിക്കോട്: പ്രവാചകനെ അധിക്ഷേപിച്ച് വാര്‍ത്ത നല്‍കിയതില്‍ ഖേദം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് മാതൃഭൂമിക്കെതിരെയുള്ള പ്രതിഷേധം അവസാനിപ്പിക്കുന്നതായി സംഘടനകള്‍.

തെറ്റ് പറ്റിയതില്‍ ഖേദപ്രകടനം മാതൃഭൂമിയുടെ ഭാഗത്ത് നിന്നുണ്ടായതായി സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാര്‍ വ്യക്തമാക്കി. പത്രം ഖേദം പ്രകടിപ്പിച്ച സാഹചര്യത്തില്‍ വിഷയത്തില്‍ അണികളെ ബോധവാന്മാരാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.


സോഷ്യല്‍ മീഡിയയിലെ അഭിപ്രായം തിരുത്ത് കൂടാതെ മാതൃഭൂമി പത്രത്തില്‍ വന്നത് ഞെട്ടലോടെയാണ് സമൂഹം കണ്ടതെന്ന് പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ ഹമീദ് പറഞ്ഞു. ലേഖനത്തില്‍ പത്രം ഖേദം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് പോപ്പുലര്‍ ഫ്രണ്ട് നടത്താന്‍ തീരുമാനിച്ച സമരപരിപാടികള്‍ നിര്‍ത്തുന്നതായും അബ്ദുല്‍ ഹമീദ് പറഞ്ഞു.

മാര്‍ച്ച് എട്ട്, ഒമ്പത് ദിനങ്ങളില്‍ മാതൃഭൂമിയില്‍ വന്ന ലേഖനങ്ങളിലാണ് പ്രവാചകനെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ പ്രസിദ്ധീകരിച്ചത്. ഇതിനെ തുടര്‍ന്ന് വിവിധ മുസ്ലീം സംഘടനകള്‍ രംഗത്തെത്തിയിരുന്നു. സംഭവം വിവാദമായതിനെ തുടര്‍ന്ന് മാതൃഭൂമി ഖേദം പ്രകടിപ്പിക്കുകയായിരുന്നു.

Story by
Read More >>