സംഗീതം ജനിപ്പിക്കുന്ന കയ്യുറകൾ 'രെമിഡി T8'

സംഗീതം ജനിപ്പിക്കുന്ന കയ്യുറകൾ നിർമ്മിച്ചു ഒരു അമേരിക്കൻ സംരഭം.രെമിഡി T8 എന്നാണ് ഈ കയ്യുറകൾക്ക് നൽകിയിരിക്കുന്ന പേര്. ശരീരത്തിലെ രക്തസമ്മർദ്ദത്തെ...

സംഗീതം ജനിപ്പിക്കുന്ന കയ്യുറകൾ

Remidi-Wearable-Instrument

സംഗീതം ജനിപ്പിക്കുന്ന കയ്യുറകൾ നിർമ്മിച്ചു ഒരു അമേരിക്കൻ സംരഭം.രെമിഡി T8 എന്നാണ് ഈ കയ്യുറകൾക്ക് നൽകിയിരിക്കുന്ന പേര്. ശരീരത്തിലെ രക്തസമ്മർദ്ദത്തെ മനസ്സിലാക്കിയായിരിക്കും രെമിഡി T8 സംഗീതം സൃഷ്ടിക്കുന്നത്.

കയ്യുറകളിൽ സെൻസറുകൾ സ്ഥാപിച്ചിട്ടുണ്ട്. ഇത് ധരിക്കുന്ന വ്യക്തി താൻ വായിക്കുവാൻ ആഗ്രഹിക്കുന്ന സംഗീതോപകരണം ഏതാണെന്ന് സെലക്റ്റ് ചെയ്തു, അതിനെ സങ്കൽപത്തിൽ കണ്ടു കൊണ്ട് വിരലുകൾ ഏതെങ്കിലും ഒരു പ്രതലത്തിൽ ചലിപ്പിക്കുകയേ വേണ്ടൂ. കയ്യിൽ ഉണ്ടാവുന്ന രക്തസമ്മർദ്ദത്തെ റിസ്റ്റ് വാച്ചിന് സമമായ ഉപകരണം തിരിച്ചറിഞ്ഞു, അതിനനുസരിച്ചുള്ള സംഗീതം കേൾപ്പിക്കും.


കൈകളുടെ ചലനത്തിന്റെ ആഴവും വേഗതയും നിങ്ങളുടെ സംഗീതത്തിന് ഭാവം പകരും. കൈയ്യുറകളിൽ 8 തരം സെൻസറുകളാണ് സ്ഥാപിച്ചിട്ടുള്ളതെന്ന് നിർമ്മാതാക്കൾ പറയുന്നു.

ഇത് സ്റ്റേജ് ഷോ കലാകാരൻമാരെ ഏറെ സഹായിക്കും എന്ന് കമ്പനി അവകാശപ്പെടുന്നു. സംഗീത ഉപകരണങ്ങൾ അങ്ങോട്ടുമിങ്ങോട്ടും കൊണ്ടു പോകുന്നതിന്റെ യാത്രാ ചിലവുകൾ കുറയുമെന്ന് മാത്രമല്ല, പുതിയ സംഗീതക്കൾ പരീക്ഷിക്കുവാനുള്ള അവസരം കൂടിയായിരിക്കുമത്. രെമിഡി T8 നിർമ്മാതാക്കൾ പറയുന്നു.

Read More >>