വിദ്യാ ബാലന്റെ ഭര്‍ത്താവായി മുരളി ഗോപി

വിദ്യ ബാലന്റെ ഭര്‍ത്താവായി മുരളി ഗോപി വേഷമിടുന്നു. കമലാ സുരയ്യയുടെ ജീവിതത്തെ ആസ്പദമാക്കി കമല്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് വിദ്യ ബാലന്‍റെ...

വിദ്യാ ബാലന്റെ ഭര്‍ത്താവായി മുരളി ഗോപി

gopi

വിദ്യ ബാലന്റെ ഭര്‍ത്താവായി മുരളി ഗോപി വേഷമിടുന്നു. കമലാ സുരയ്യയുടെ ജീവിതത്തെ ആസ്പദമാക്കി കമല്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് വിദ്യ ബാലന്‍റെ ഭര്‍ത്താവിന്റെ വേഷം മുരളി ഗോപി ചെയ്യാനൊരുങ്ങുന്നത്.

ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്‌ പ്രിഥ്വിരാജാണ്. ചിത്രത്തിന്‍റെ പേര് ഇനിയും നിശ്ചയിച്ചിട്ടില്ല. ഒരേസമയം മലയാളത്തിലും ഹിന്ദിയിലുമായി പുറത്തിറങ്ങുന്ന ചിത്രം വിദ്യ ബാലന്‍ നായികയാകുന്ന ആദ്യ മലയാള സിനിമ കൂടിയാണ്.

നേരത്തേ സന്തോഷ്‌ ശിവന്‍ സംവിധാനം ചെയ്ത 'ഉറുമി' എന്ന ചിത്രത്തില്‍ അതിഥിവേഷത്തില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് വിദ്യ  ഒരു മലയാള ചിത്രത്തില്‍ മുഴുനീള കഥാപാത്രത്തെ അവതരിപ്പിക്കുന്നത്‌. ഈ വര്ഷം അവസാനത്തോട്കൂടി ചിത്രത്തിന്‍റെ ഷൂട്ടിംഗ് ആരംഭിക്കും.