സിപിഐ(എം) സ്ഥാനാര്‍ത്ഥിയായി കൊല്ലത്ത് മുകേഷ് തന്നെ

കൊല്ലം: നടന്‍ മുകേഷ് സിപിഐ(എം) സ്ഥാനാര്‍ത്ഥിയായി കൊല്ലത്ത് മത്സരിക്കുന്ന കാര്യത്തില്‍ തീരുമാനമായി. മുകേഷിന്റെ സ്ഥാനാര്‍ത്ഥിത്വം കൊല്ലം ജില്ലാ...

സിപിഐ(എം) സ്ഥാനാര്‍ത്ഥിയായി കൊല്ലത്ത് മുകേഷ് തന്നെ

mukesh

കൊല്ലം: നടന്‍ മുകേഷ് സിപിഐ(എം) സ്ഥാനാര്‍ത്ഥിയായി കൊല്ലത്ത് മത്സരിക്കുന്ന കാര്യത്തില്‍ തീരുമാനമായി. മുകേഷിന്റെ സ്ഥാനാര്‍ത്ഥിത്വം കൊല്ലം ജില്ലാ കമ്മിറ്റി അംഗീകരിച്ചു. മുകേഷിനെ സ്ഥാനാര്‍ത്ഥിയായി പരിഗണിക്കുന്നതിനെതിരെ പ്രാദേശിക തലത്തില്‍ എതിര്‍ത്തുപകള്‍ വന്നിരുന്നു.

മുകേഷിനെ സ്ഥാനാര്‍ത്ഥിയാക്കുന്നതിനെതിരെ കൊല്ലത്ത് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. എതിര്‍പ്പുകള്‍ അവഗണിച്ചാണ് മുകേഷിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ജില്ലാ കമ്മിറ്റി തീരുമാനിച്ചത്. മുകേഷ് സ്ഥാനാര്‍ത്ഥിയാകണമെന്ന സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനം ജില്ലാ കമ്മിറ്റി അംഗീകരിക്കുകയായിരുന്നു.

മുകേഷിനെ സ്ഥാനാര്‍ത്ഥിയാക്കുന്നതിനെതിരെ മുതിര്‍ന്ന നേതാവ് പികെ ഗുരുദാസന്‍ രംഗത്തെത്തിയിരുന്നു.