കൊല്ലത്ത് മുകേഷും ആറന്മുളയില്‍ വീണ ജോര്‍ജും സിപിഐ (എം) സ്ഥാനാര്‍ഥികള്‍

കൊല്ലത്ത് മുകേഷിന്‍റെയും ആറന്മുളയില്‍ വീണ ജോര്‍ജിന്‍റെയും സിപിഐ (എം) സ്ഥാനാര്‍ഥിത്വത്തില്‍ അന്തിമ തീരുമാനമായി. മുകേഷിന്‍റെയും വീണയുടേയും...

കൊല്ലത്ത് മുകേഷും ആറന്മുളയില്‍ വീണ ജോര്‍ജും സിപിഐ (എം) സ്ഥാനാര്‍ഥികള്‍

mukesh-in-kollamകൊല്ലത്ത് മുകേഷിന്‍റെയും ആറന്മുളയില്‍ വീണ ജോര്‍ജിന്‍റെയും സിപിഐ (എം) സ്ഥാനാര്‍ഥിത്വത്തില്‍ അന്തിമ തീരുമാനമായി. മുകേഷിന്‍റെയും വീണയുടേയും സ്ഥാനാര്‍ഥിത്വം സിപിഐ(എം) സംസ്ഥാന സെക്രട്ടറിയേറ്റ് അംഗീകരിച്ചു.

അഴീക്കോട് എംവി നികേഷ് കുമാറിനെ മത്സരിപ്പിക്കാന്‍ ധാരണയായി. എന്നാല്‍ പാര്‍ട്ടി ചിഹ്നം നല്‍കണമോ അതോ പൊതു സ്വതന്ത്രനായി നിര്‍ത്തണോ  എന്നത് പിന്നീട് തീരുമാനിക്കുമെന്ന് പാര്‍ട്ടിയോട് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. ത്രിപ്പൂണിത്തുറയില്‍ ഡിവൈഎഫ്ഐ നേതാവ് എം സ്വരാജിന്‍റെ സ്ഥാനാര്‍ഥിത്വവും പരിഗണനയിലാണ്.

അതേസമയം, മത്സരിക്കാന്‍ പാര്‍ട്ടി വീണ്ടും വീണ്ടും നിര്‍ബന്ധിക്കുമ്പോള്‍ സന്തോഷവും അഭിമാനവും അതിലുപരി പാര്‍ട്ടിയോടുള്ള മമതയും സ്നേഹവും കൂടുന്നതെ ഉള്ളുവുവെന്നും എന്നാല്‍ സ്ഥാനാര്‍ഥിയാകാന്‍ മാത്രം തയ്യാറല്ലെന്നും കെപിഎസി ലളിത പറഞ്ഞു.