മുകേഷും വീണാജോര്‍ജും നികേഷ് കുമാറും ഇടതുമുന്നണി സ്ഥാനാര്‍ഥികളാകും

തിരുവനന്തപുരം:നിരവധി അഭ്യൂഹങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും ശേഷം നടന്‍ മുകേഷിന്റെയും മാധ്യമപ്രവര്‍ത്തകരായ വീണാ ജോര്‍ജിന്റെയും നികേഷ് കുമാറിന്റെയും...

മുകേഷും വീണാജോര്‍ജും നികേഷ് കുമാറും ഇടതുമുന്നണി സ്ഥാനാര്‍ഥികളാകും

nikesh

തിരുവനന്തപുരം:നിരവധി അഭ്യൂഹങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും ശേഷം നടന്‍ മുകേഷിന്റെയും മാധ്യമപ്രവര്‍ത്തകരായ വീണാ ജോര്‍ജിന്റെയും നികേഷ് കുമാറിന്റെയും സ്ഥാനാര്‍ഥിത്വം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകരിച്ചു.

മുകേഷ് കൊല്ലത്തും വീണാ ജോര്‍ജ് ആറന്മുളയിലുംനികേഷ് കുമാര്‍ അഴീക്കോട് നിന്നും മത്സരിക്കും. ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എം. സ്വരാജിനെ തൃപ്പൂണിത്തുറയില്‍ മത്സരിപ്പിക്കാനും സെക്രട്ടേറിയറ്റ് അനുമതി നല്‍കി.  കൂത്തുപറമ്പില്‍ ഐഎന്‍എല്ലില്‍ നിന്നും തിരിച്ചു എടുത്ത സീറ്റില്‍ പി. ഹരീന്ദ്രനും വേങ്ങരയില്‍ പി. ജിജിയും സ്ഥാനാര്‍ഥികളാകും. പകരം ഐഎന്‍എല്ലിന് കോഴിക്കോട് സൗത്തും മലപ്പുറവും നല്‍കും.

സിപിഐ, ജനാധിപത്യ കേരള കോണ്‍ഗ്രസ്, ജനതാദള്‍ എസ് എന്നിവരുമായുള്ള ഉഭയകക്ഷി ചര്‍ച്ചകള്‍ നടക്കുന്നുണ്ട് എങ്കിലും ഇതുവരെ അന്തിമമായ തീരുമാനങ്ങളില്‍ എത്തിയിട്ടില്ല.