സിപിഐ(എം) സ്ഥാനാര്‍ഥി പട്ടിക: ആറന്മുളയില്‍ വീണാ ജോര്‍ജ്, കൊല്ലത്ത് മുകേഷ്

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ ആറന്മുള മണ്ഡലത്തില്‍ മാധ്യമ പ്രവര്‍ത്തക വീണാ ജോര്‍ജ് ഇടതുപക്ഷ സ്ഥാനാര്‍ഥിയായെക്കും. നേരത്തെ കേരള കോണ്‍ഗ്രസ്...

സിപിഐ(എം) സ്ഥാനാര്‍ഥി പട്ടിക: ആറന്മുളയില്‍ വീണാ ജോര്‍ജ്, കൊല്ലത്ത് മുകേഷ്

Mukesh

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ ആറന്മുള മണ്ഡലത്തില്‍ മാധ്യമ പ്രവര്‍ത്തക വീണാ ജോര്‍ജ് ഇടതുപക്ഷ സ്ഥാനാര്‍ഥിയായെക്കും. നേരത്തെ കേരള കോണ്‍ഗ്രസ് (ബി) നേതാവ് ആര്‍. ബാലകൃഷ്ണ പിള്ള ആറന്മുളയില്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നുവെങ്കിലും ഇപ്പോള്‍ വീണയുടെ പേരാണ്  സിപിഐ(എം) ജില്ലാ സെക്രട്ടറിയേറ്റ് മുന്നോട്ട് വച്ചിരിക്കുന്നത്.

കൊല്ലത്ത് മുകേഷിനെ സിപിഎം സ്വതന്ത്ര സ്ഥാനാര്‍ഥിയാക്കി മത്സരിപ്പിക്കുമെന്ന വാര്‍ത്തയും ഇപ്പോള്‍ പുറത്ത് വരുന്നുണ്ട്. കമ്മ്യൂണിസ്റ്റു കുടുംബം, നാടക ആചാര്യന്‍ ഒ. മാധവന്റെ മകന്‍, സംഗീത നടാക അക്കാദമി മുന്‍ ചെയര്‍മാന്‍ എന്നതും,മികച്ച ജനപിന്തുണയുമാണ് മുകേഷിനെ മത്സരിപിക്കാന്‍ പാര്‍ട്ടിയെ പ്രേരിപ്പിക്കുന്നത്.

പുതുപ്പള്ളിയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് എതിരെ എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റായ ജെയ്ക് സി. തോമസ് മത്സരിക്കും.

Read More >>